|    Apr 30 Sun, 2017 12:41 pm
FLASH NEWS

താന്‍ ഇന്ത്യാവിരുദ്ധനല്ല, മോദിയല്ല ഇന്ത്യ: കനയ്യ

Published : 25th October 2016 | Posted By: SMR

ന്യൂഡല്‍ഹി: താന്‍  മോദി വിരുദ്ധ ക്യാംപിലെ അംഗമാണെന്നു പറയുന്നതില്‍ തനിക്കു മടിയില്ലെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ നേതാവ് കനയ്യകുമാര്‍.
ചില രാഷ്ട്രീയനേതാക്കള്‍ തന്നെ ഇന്ത്യാവിരുദ്ധനെന്ന് വിളിക്കുന്നു. ഞാന്‍ ഇന്ത്യാവിരുദ്ധനല്ല. ചിലര്‍ക്ക് നരേന്ദ്ര മോദിയാണ് ഇന്ത്യ. എന്നാല്‍, മോദിയല്ല ഇന്ത്യ. എനിക്ക് 125 കോടി ജനങ്ങളാണ് ഇന്ത്യ. അതേ, ഞാന്‍ മോദിവിരുദ്ധ ക്യാംപിലെ അംഗമാണ്. ഇക്കാര്യം ഞാന്‍ ഒരു മടിയുമില്ലാതെ ഉറക്കെ പറയും- ലുധിയാനയിലെ പഞ്ചാബിഭവനി ല്‍ നടന്ന ഒരു സെമിനാറില്‍ കനയ്യകുമാര്‍ പറഞ്ഞു.
രാജ്യത്തെ മതേതര പരിസരം വര്‍ഗീയവല്‍ക്കരിക്കാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. ഇത് അവരുടെ രാഷ്ട്രീയനയമാണ്. രാജ്യത്തെ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ഇടയില്‍ മൈത്രിയുണ്ടാവാന്‍ ആര്‍എസ്എസും ബിജെപിയും അനുവദിക്കില്ല. ഇത് അവരുടെ മാനസികാവസ്ഥയാണ്. ഇതിനെ പരാജയപ്പെടുത്താന്‍ മതേതരവാദികള്‍ തയ്യാറാവണമെന്നും കനയ്യകുമാര്‍ പറഞ്ഞു.
അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ പ്രധാനമന്ത്രിക്കാവുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ച് അതില്‍നിന്ന് ലാഭംകൊയ്യാന്‍ കുത്തകകളെ സഹായിക്കുകയാണ് മോദി ചെയ്യുന്നതെന്ന് കനയ്യകുമാര്‍ പറഞ്ഞു.
സ്വകാര്യ കമ്പനികള്‍ കര്‍ഷകരില്‍നിന്ന് കുറഞ്ഞ നിരക്കില്‍ പയറുവര്‍ഗങ്ങള്‍ വാങ്ങി മൂന്നിരട്ടി വിലയ്ക്ക് മറിച്ചുവില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day