|    Mar 29 Wed, 2017 10:55 am

താന്‍ അഹങ്കാരിയാണെന്ന ഗണേഷിന്റെ ആരോപണം ശരി: ഷിബു ബേബിജോണ്‍

Published : 27th June 2016 | Posted By: SMR

ആതിരപ്പിള്ളി: താന്‍ അഹങ്കാരിയാണെന്ന ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ആരോപണം ശരിയാണെന്ന് മുന്‍മന്ത്രി ഷിബു ബേബിജോണ്‍. നല്ലൊരു അച്ഛനു പിറന്നതിനാലാണ് ഞാന്‍ അഹങ്കാരിയായത്. അതില്‍ യാതൊരു സംശയവുമില്ല. എനിക്ക് എന്റെ അച്ഛനെയോര്‍ത്ത് ഒരിക്കലും ലജ്ജിക്കേണ്ടി വന്നിട്ടില്ല. അഴിമതി കാണിച്ചല്ല എന്റെ അച്ഛന്‍ ജയില്‍ കിടന്നത്. പകരം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്താണ് അദ്ദേഹം ജയിലില്‍ കിടന്നത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ ടീം സോളാറിനെ സഹായിച്ചിരുന്നത് ഗണേഷ്‌കുമാര്‍ മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള മറുപടിയായാണ് ഷിബു ബേബിജോണ്‍ ഇന്നലെ ചാലക്കുടി ആതിരപ്പിള്ളിയില്‍ പ്രതികരിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് തന്നെ തോല്‍പ്പിക്കാ ന്‍ ഷിബു പണമിറക്കിയെന്നാണ് ഗണേഷ്‌കുമാര്‍ ആരോപിച്ചത്. ഷിബു ബേബിജോണിന് തന്നോടു വ്യക്തിവിരോധമുണ്ട്. അഹങ്കാരവും അഴിമതിയുമാണ് ചവറയിലെ പരാജയത്തിനു കാരണം. ഷിബു വഞ്ചകനാണ്. ഷിബുവിനെതിരേ സരിതയെക്കൊണ്ട് ആരോപണം ഉന്നയിപ്പിച്ചെന്ന വാദം ശരിയല്ല. ചവറയില്‍ ഷിബുവിനെതിരേ വിജയന്‍പിള്ളയെ സ്ഥാനാര്‍ഥിയാക്കിയത് താനാണെന്ന ധാരണയിലാവാം ഇങ്ങനെ മൊഴി നല്‍കിയതെന്നും ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സോളാര്‍ കേസിലേക്ക് തന്നെ വലിച്ചിഴയ്ക്കാന്‍ സരിതയെ പ്രേരിപ്പിച്ചത് കെ ബി ഗണേഷ്‌കുമാറാണെന്ന് ഷിബു ബേബിജോണ്‍ നേരത്തെ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day