|    Jun 19 Tue, 2018 10:44 am
FLASH NEWS

താന്നിമൂട്-തേവാരംമെട്ട് റോഡ് നിര്‍മാണോദ്ഘാടനം ഇന്ന്

Published : 12th August 2017 | Posted By: fsq

 

നെടുങ്കണ്ടം: വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടുകിടന്ന താന്നിമൂട് – തേവാരംമെട്ട് റോഡ് പുനര്‍നിര്‍മ്മിക്കുന്നു. നാല് കോടി 30 ലക്ഷം രൂപയാണ് നിര്‍മ്മാണച്ചെലവ്. നടപടികള്‍ പൂര്‍ത്തിയാക്കിയ റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് വൈകുന്നേരം ആറിന് ആനക്കല്ലില്‍ മന്ത്രി എം.എം മണി നിര്‍വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ ഏറ്റവും തകര്‍ന്ന റോഡാണ് താന്നിമൂട് തേവാരംമെട്ട് റോഡ്. 20 വര്‍ഷം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച ഈ റോഡില്‍ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും കാര്യമായി നടക്കാതിരുന്നതിനാല്‍ തകര്‍ന്ന നിലയിലായിരുന്നു. ആയിരക്കണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോമ്പയാര്‍, ആനക്കല്ല്, പാലാര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്ക് താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്ത് എത്തിച്ചേരാനുള്ള റോഡാണിത്. റോഡിന്റെ ശോച്യാവസ്ഥ മൂലം നിലവിലുണ്ടായിരുന്ന ബസ് സര്‍വ്വീസുകള്‍ പോലും നിര്‍ത്തിവച്ചിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് രൂപം നല്‍കിയ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ജനമൈത്രി ബസ് മാത്രമാണ് ഇപ്പോഴുള്ളത്. നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇപ്പോള്‍ പൂര്‍ത്തീകരിക്കുന്നത്. താന്നിമൂട്ടില്‍ നിന്നും ആനക്കല്ല് വരെയുള്ള എട്ട് കിലോമീറ്റര്‍ ദൂരമാണ് പുനര്‍നിര്‍മ്മിക്കുന്നത്. ഇതില്‍ അഞ്ചര മീറ്റര്‍ വീതിയില്‍ ടാറിംഗും നടത്തും. നിര്‍മ്മാണ ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരം അദ്ധ്യക്ഷത വഹിക്കും. ജോയിസ് ജോര്‍ജ്ജ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍, ജില്ലാ ബാങ്ക് മുന്‍ പ്രസിഡന്റ് പി.എന്‍ വിജയന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ പ്രിന്‍സ് ആനിക്കല്‍, ജോസ് തിട്ടയില്‍, കെ.കെ സോമന്‍, ഡി ജയപ്രസാദ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss