|    Mar 27 Mon, 2017 4:21 am
FLASH NEWS

താനെയില്‍ കെട്ടിടം തകര്‍ന്നു 3 മരണം

Published : 8th August 2016 | Posted By: SMR

താനെ: താനെ ജില്ലയിലെ ഭീവണ്ടിയില്‍ ഇരുനില കെട്ടിടം തകര്‍ന്നു മൂന്നു പേര്‍ മരിച്ചു. മുനിസിപ്പല്‍ അധികൃതര്‍ അതീവ അപകടകരമെന്നു പ്രഖ്യാപിച്ച കെട്ടിടമാണ് തകര്‍ന്നുവീണത്. വയോധികരായ ദമ്പതികളും മറ്റൊരാളുമാണ്  മരിച്ചത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഏതാനും പേര്‍ കെട്ടിടത്തിനകത്തു കുടുങ്ങിയതായി സംശയമുണ്ട്. തകര്‍ന്ന കെട്ടിടത്തിനു 35 വര്‍ഷത്തെ പഴക്കമുണ്ട്. കെട്ടിടം അതീവ അപകടകരമെന്ന് പ്രഖ്യാപിച്ചിരുന്നതാണെന്ന് ഭീവണ്ടി നിസാംപൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ദേശീയ ദുരന്തനിവാരണസേന രക്ഷാപ്രവര്‍ത്തനം നടത്തിവരുകയാണ്. കെട്ടിടം ഒഴിയാന്‍ താമസക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ടു കുടുംബങ്ങള്‍ ഒഴിഞ്ഞുപോയി. ബാക്കിയുള്ള അഞ്ചോ ആറോ കുടുംബങ്ങള്‍ ഒഴിഞ്ഞുപോയില്ലെന്ന് മുനിസിപ്പല്‍ അധികൃതര്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക