|    Oct 18 Wed, 2017 5:56 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

താനെയില്‍ കെട്ടിടം തകര്‍ന്ന് 8 മരണം

Published : 1st August 2016 | Posted By: SMR

താനെ: താനെ ജില്ലയിലെ ഭിവന്തി നഗരത്തില്‍ ജീര്‍ണിച്ച ഇരുനിലക്കെട്ടിടം തകര്‍ന്നുവീണ് എട്ടുപേര്‍ മരിച്ചു.  22 പേരെ രക്ഷപ്പെടുത്തി. പോലിസും ദുരന്തനിവാരണ സേനയും അഗ്‌നിശമന സേനയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്. ഗെയ്ബി നഗറിനടുത്ത 10ഓളം കുടുംബങ്ങള്‍ പാര്‍ക്കുന്ന കെട്ടിടമാണു നിലംപൊത്തിയത്. കെട്ടിടം അപകടാവസ്ഥയിലാണെന്ന് മുനിസിപ്പല്‍ കോര്‍പറേഷന്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും താമസക്കാര്‍ ഗൗനിച്ചിരുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക