|    Oct 23 Mon, 2017 1:01 am
Home   >  Todays Paper  >  Page 5  >  

താനെന്തിന് നവകേരള മാര്‍ച്ച് നിര്‍ത്തണം: പിണറായി

Published : 25th January 2016 | Posted By: SMR

ചേളാരി: കെ ബാബു മന്ത്രിസ്ഥാനം രാജിവച്ചതിന് താനെന്തിന് നവകേരള മാര്‍ച്ചില്‍നിന്നു പിന്മാറണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജിയില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് കോടിയേരിയെയും ശിവന്‍കുട്ടിയെയും ബാര്‍ക്കോഴയുമായി ബന്ധിപ്പിച്ച് ആരോപണം ഉന്നയിക്കുന്നത്. ബാബു അഴിമതി നടത്തിയത് ബാബുവിനു വേണ്ടി മാത്രമല്ല. ഉമ്മന്‍ചാണ്ടിയുടെ വലംകൈയാണ് ബാബു. അതുകൊണ്ട് ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. വിജിലന്‍സിനെതിരേ കടുത്ത വിമര്‍ശനമുണ്ടായ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യാനുള്ള അര്‍ഹത നഷ്ടപ്പെട്ടു. മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് എല്‍ഡിഎഫ് നയം. ഓരോ വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ മദ്യനയം രൂപീകരിക്കുന്നതെന്നും ആ സമയത്ത് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ചോദ്യത്തിനു മറുപടിയായി പിണറായി പറഞ്ഞു.
സ്വാശ്രയവിഷയത്തില്‍ നിലപാടു മാറ്റമുണ്ടായിട്ടില്ല. എന്‍ജിനീയറിങ് കോളജുകളിലും മറ്റും വിദ്യാഭ്യാസ നിലവാരമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളാത്തതാണു പ്രശ്‌നമെന്നും പിണറായി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക