|    Jul 24 Mon, 2017 10:09 am
FLASH NEWS

താനൂര്‍ മേഖലയില്‍ സംഘര്‍ഷം തുടരുന്നു; ഒഴൂരില്‍ വാഹനങ്ങള്‍ കത്തിച്ചു

Published : 25th April 2016 | Posted By: SMR

താനൂര്‍: ഒഴൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും ബൈക്കും അക്രമികള്‍ അഗ്നിക്കിരയാക്കി. ഒഴൂര്‍ എരനെല്ലൂര്‍ കളത്തില്‍ പറമ്പില്‍ വിശ്വനാഥന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ആക്‌സസ് സ്‌കൂട്ടറാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം.
വന്‍ അഗ്നിബാധയെതുടര്‍ന്ന് വീടിനും സാരമായി കേടുപാടുകള്‍ പറ്റി. അഗ്നിബാധയില്‍ ജനല്‍ ചില്ലുകള്‍ പൊട്ടുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് വെള്ളമൊഴിച്ച് തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിയമര്‍ന്നു.
കാട്ടിലങ്ങാടി മുക്കാട്ടില്‍ ഷഫീഖിന്റെ ഉടമസ്ഥതയിലുള്ള കാറും അക്രമികള്‍ തീവച്ച് നശിപ്പിച്ചു.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമെന്ന് സംശയിക്കുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. താനൂര്‍ പോലിസ് അന്വേഷണമാരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക