|    Oct 20 Fri, 2017 11:50 pm
FLASH NEWS

താനൂര്‍: നേതാക്കള്‍ സംഘര്‍ഷ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

Published : 20th March 2017 | Posted By: fsq

 

താനൂര്‍: സംഘര്‍ഷ പ്രദേശങ്ങളില്‍ പിഡിപി സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിച്ചു. പ്രദേശത്ത് പുനരധിവാസം എത്രയും പെട്ടെന്ന് നടത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാന നയരൂപികരണ സമിതി ചെയര്‍മാന്‍ വര്‍ക്കല രാജ്, സംസ്ഥാന സെക്രടറി മുജീബ് റഹമാന്‍, ഇബ്രാഹീം, എസ് എം ബഷീര്‍, പി യൂസഫ്, ശശി, സലാം മൂന്നിയൂര്‍, ഷക്കീല, ശശികുമാരി, സരോജിനി എന്നിവരടങ്ങയ സംഘമാണെത്തിയത്. തീരദേശത്ത് സംഘര്‍ഷമുണ്ടായ സ്ഥലങ്ങള്‍ ആള്‍ കേരള ഫിഷ് മര്‍ച്ചന്റ ആ ന്റ് കമ്മീഷന്‍ എജന്റ് അസോ. സംസ്ഥാന പ്രസിഡന്റ് കെ പി എം കെ കുഞ്ഞു, സെക്രട്ടറി കെ സി അബ്ദുല്ല സന്ദര്‍ശിച്ചു. പ്രദേശത്ത് പുനരധിവാസം പെട്ടെന്ന് നടത്തണമെന്നും ജനങ്ങളുടെ ഭീതി മാറ്റി നാശനഷ്ടം ഉണ്ടായവര്‍ക്ക് സര്‍ക്കാര്‍ സാഭത്തിക സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടു. കെ പി ബഷീര്‍, ടി വി അഷറഫ്, ബി പി എച്ച ഹംസക്കോയ, കെ സലാംഎന്നിവരും പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക