|    Jun 19 Tue, 2018 2:58 am

താനൂര്‍: ജില്ലയിലെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകരണ നിയോജക മണ്ഡലം

Published : 24th January 2017 | Posted By: fsq

 

താനൂര്‍: സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യമണ്ഡലം. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ പ്രഖ്യാപനം നിറമരുതൂര്‍ പഞ്ചായത്തിലെ പുതിയ കടപ്പുറത്ത്  വി അബ്ദുറഹ്മാന്‍ എംഎല്‍എ നിര്‍വഹിച്ചു. പുതിയ കടപ്പുറത്ത് മല്‍സ്യത്തൊഴിലാളി കുടുംബത്തിന് വൈദ്യുതി നല്‍കികൊണ്ടാണ് എംഎല്‍ എ സമ്പൂര്‍ണ വൈദ്യൂതീകരണ പ്രഖ്യാപനം നടത്തിയത് ജില്ലയിലാദ്യമായാണ് ഒരു നിയോജക മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണമെന്ന ലക്ഷ്യത്തിലെത്തുന്നത്. സംസ്ഥാനത്ത്  ആറാമത്തെ മണ്ഡലവും. മണ്ഡലത്തില്‍ ഇതുവരെ അപേക്ഷ നല്‍കിയ ഗുണഭോക്താക്കള്‍ 269 പേരാണ്. ഇവരില്‍ വയറിങ് ജോലികള്‍ പൂര്‍ത്തിയാക്കിയ മുഴുവന്‍പേര്‍ക്കും കണക്ഷന്‍ നല്‍കി. ഏതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ കണക്ഷന്‍ നല്‍കാന്‍ കഴിയാത്ത ഗുണഭോക്താക്കളുണ്ടെങ്കില്‍ ഇവര്‍ക്ക് കൂടി കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പ്രധാനമായും ഇലക്ട്രിക് ലൈന്‍ വലിക്കുന്നതിന് മറ്റ് ഭൂവുടമകളുടെ സമ്മതപത്രം ലഭിക്കാത്ത പ്രശ്‌നങ്ങളായിരുന്നു നിലനിന്നിരുന്നത്. ഇതിന്  പരിഹാരമായി.താനൂര്‍ നിയോജക മണ്ഡലത്തില്‍ ആകെ ഗുണഭോക്താക്കള്‍ 276 ആയിരുന്നു. ഇവര്‍ക്ക് കണക്ഷന്‍ നല്‍കാന്‍ ആകെ ചെലവ് വന്നത് 33,02,902 രൂപയാണ്. ഇതില്‍ പകുതിഭാഗം കെഎസ്ഇബിയും ബാക്കിയുള്ള പകുതിഭാഗം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് വിനിയോഗിച്ചത്. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് താനൂര്‍ നഗരസഭാ പരിധിയിലായിരുന്നു. 76 ഗുണഭോക്താക്കളാണ് ഇവിടെ അപേക്ഷിച്ചത്. ഏറ്റവും കുറവ് അപേക്ഷകര്‍ പൊന്മുണ്ടം ഗ്രാമപ്പഞ്ചായത്തിലാണ്. താനൂര്‍ നഗരസഭയില്‍ 879172 രൂപയും താനാളൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ 617382 രൂപയും പൊന്മുണ്ടം 368966 രൂപയും ഒഴൂരില്‍ 715440 രൂപയും നിറമരുതൂര്‍ 568146 രൂപയും ചെറിയമുണ്ടം 385258 രൂപയുമാണ് ചെലവ് വന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss