|    Dec 12 Tue, 2017 4:04 pm
FLASH NEWS

താനൂര്‍ കോളജ് : വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ചു

Published : 12th August 2017 | Posted By: fsq

 

താനൂര്‍: ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിനായി ഒഴൂര്‍ പഞ്ചായത്തില്‍ കണ്ടെത്തിയ സ്ഥലം കോളീജിയറ്റ് ഡെപ്യൂട്ടി ഡയറക്ടറും സംഘവും സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സന്ദര്‍ശനം. ഉടന്‍ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കുമെന്ന് സംഘം അറിയിച്ചു. കോളജ് നിര്‍മാണത്തിനായി യുജിസി നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭൂമിയാണ് ഒഴൂരില്‍ കണ്ടെത്തിയിട്ടുള്ളത്. കോളീജിയറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ പി എ ശിവരാമകൃഷ്ണന്‍, ഉദ്യോഗസ്ഥനായ വിപിന്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബാബു, സീനിയര്‍ സൂപ്രണ്ട് സി കുഞ്ഞിമോന്‍, മുന്‍ കോളജ് സ്‌പെഷ്യല്‍ ഓഫിസര്‍ പ്രഫ. വി പി ബാബു, ഒഴൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ വി പ്രജിത, പഞ്ചായത്തംഗങ്ങളായ പ്രമീള മാമ്പറ്റയില്‍, ബാലകൃഷ്ണന്‍ ചുള്ളിയത്ത്, അലവി മുക്കാട്ടില്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. കോളജിനായി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശത്ത് വിദഗ്ദ സംഘം നടത്തിയ സന്ദര്‍ശനത്തിന്റെ റിപോര്‍ട്ട് സര്‍ക്കാറിന് നല്‍കിയാല്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് താനൂര്‍ എംഎല്‍എ വി അബ്ദുര്‍റഹ്മാന്‍ എംഎല്‍എ പറഞ്ഞു. കോളജില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട യൂനിയന്‍ ചെയര്‍മാനും വിദ്യാര്‍ഥി പ്രതിനിധികളും കോളജിന്റെ ഭൂമി ഏറ്റെടുക്കല്‍ ത്വരിതഗതിയിലാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എയുടെ പ്രതികരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക