|    May 27 Sat, 2017 1:30 pm
FLASH NEWS

താനൂര്‍ ആല്‍ബസാറില്‍ കത്തിക്കുത്ത്: രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

Published : 28th August 2016 | Posted By: SMR

തിരൂര്‍: താനൂര്‍ ആല്‍ബസാറില്‍ ലീഗ് – സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്.
സിപിഎം പ്രവര്‍ത്തകന്‍  ആ ല്‍ബസാര്‍ സ്വദേശി കോപ്പിന്റെ പുരക്കല്‍ ഉദൈഫ് (19), ലീഗ് പ്രവര്‍ത്തകന്‍ കോയമ്മാടത്ത് കബീര്‍ (27) എന്നിവര്‍ക്കാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രി 8.30ന് ആല്‍ബസാര്‍ പാലത്തായിരുന്നു സംഭവം. സംഘര്‍ഷത്തിനിടെ ഇരുവര്‍ക്കും കുത്തേല്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ച മുതല്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. രാത്രി എട്ട് മണിയോടെ സിപിഎം പ്രവര്‍ത്തകന്‍ ചേക്കിടാന്റെ പുരക്കല്‍ അബ്ദുറഹിമാന്റെ മകന്‍ ഫൈജാസിന്റെ ഓട്ടോറിക്ഷ ലീഗുകാര്‍ തകര്‍ത്തിരുന്നു.കോയമ്മാടത്ത് നൗഷാദും സഹോദരങ്ങളും ഓട്ടോറിക്ഷ തകര്‍ത്തത്.
ഇതേ സംഘം ഉദൈഫിനെയും ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടു പോയി കത്തികൊണ്ട് കുത്തുകയായിരുന്നു. ഇരുവരുമുണ്ടായ സംഘര്‍ഷത്തില്‍ ഉദൈഫ്, കബീര്‍ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. കബീറിനെ സംഘത്തിലുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രക്തം വാര്‍ന്ന് അവശനിലയില്‍ കണ്ട ഉദൈഫിനെ രണ്ട് സുഹൃത്തുക്കള്‍ ബൈക്കില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കബീറിന് ഊരയുടെ പിന്‍ഭാഗത്താണ് മുറിവ്. ഉദൈഫിന് കഴുത്തിലും ശരീരത്തിലുമുള്‍പ്പടെ നാല് മുറിവുകളുണ്ട്. ഇരുവരുടെയും നില ഗുരുതരമാണ്. തിരൂര്‍ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികില്‍സക്കു ശേഷം ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്ഥലത്ത് പോലിസ് സുരക്ഷ ശക്തമാക്കിയതായി താനൂര്‍ എസ്‌ഐ സുമേഷ് സുധാകര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day