|    Jul 28 Fri, 2017 12:24 am
FLASH NEWS

താനൂരില്‍ സിപിഎം-ലീഗ് അക്രമം തുടരുന്നു

Published : 24th April 2016 | Posted By: SMR

CPM-LEAGUE.

താനൂര്‍: താനൂരില്‍ സിപിഎം-മുസ്‌ലിംലീഗ് അക്രമം തുടരുന്നു. അക്രമത്തില്‍ സിപിഎം പ്രവര്‍ത്തകന് ഗുരുതര പരിക്ക്. താനൂര്‍ ഫക്കിര്‍ പള്ളി ചേക്കേമാടത്ത് സിദ്ധിഖ് (37)നെ ബൈക്കുകളിലായി എത്തിയ പത്തോളം പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്.
വീട്ടിലെത്തിയ അക്രമി സംഘം സിദ്ധീഖിന്റെ ഭാര്യയെയും കുട്ടികളെയും മര്‍ദ്ദിക്കുന്നത് കണ്ട അയല്‍വാസികളാണ് സിദ്ധീഖിനെ വിവരമറിയിച്ചത്. വീട്ടിലെത്തിയ സിദ്ധീഖിനെ സംഘം ഇരുമ്പ് വടികൊണ്ട് അക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു.
ഭാര്യ ഫാസില (30), മക്കളായ ഷിഫാന (9), ഹംന (4) എന്നിവര്‍ക്കും പരിക്കേറ്റു.
കണ്ടാലറിയാവുന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിദ്ധീഖ് പറഞ്ഞു. മാരകമായ പരിക്കേറ്റ സിദ്ദീഖിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക