|    Jan 23 Mon, 2017 10:31 pm

താനൂരില്‍ സിപിഎം പിന്തുണ ശിവസേനയ്ക്ക്

Published : 1st November 2015 | Posted By: SMR

മലപ്പുറം: പുതുതായി നിലവില്‍ വന്ന താനൂര്‍ നഗരസഭയില്‍ സിപിഎം അടക്കമുള്ള ഇടതുമുന്നണിയുടെ പിന്തുണ ശിവസേന സ്ഥാനാര്‍ഥിക്ക്. നഗരസഭയിലെ 42ാം ഡിവിഷനില്‍ മല്‍സരിക്കുന്ന ശിവസേന നേതാവ് ആരയില്‍ ശ്രീജയനാണ് സിപിഎം പിന്തുണ.
ജനകീയ മുന്നണി സ്ഥാനാര്‍ഥിയായി കപ്പും സോസറും ചിഹ്നത്തിലാണ് ശ്രീജയന്‍ മല്‍സരിക്കുന്നത്. താനൂരില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ജനകീയമുന്നണിയില്‍ സിപിഐ, ഐഎന്‍എല്‍, ശിവസേന എന്നീ കക്ഷികളാണുള്ളത്. 42ാം ഡിവിഷനില്‍ ശ്രീജയനെതിരേ ബിജെപിയിലെ അറുമുഖന്‍ തള്ളശ്ശേരിയാണ് മല്‍സരിക്കുന്നത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.
നഗരസഭയിലെ 44 ഡിവിഷനുകളില്‍ ജനകീയമുന്നണിയില്‍ ചേര്‍ന്നു മല്‍സരിക്കുന്ന സിപിഎം ഒരു ഡിവിഷനിലും സ്വന്തം ചിഹ്നത്തില്‍ മല്‍സരിക്കുന്നില്ല.
താനൂര്‍ നഗരസഭയില്‍ ബിജെപിക്ക് പ്രാമുഖ്യമുള്ളതിനാല്‍ ത്രികോണ മല്‍സരം നടക്കുമെന്ന സ്ഥിതിയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 83 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക