|    Mar 23 Thu, 2017 7:56 pm
FLASH NEWS

താനൂരില്‍ സമാധാന ശ്രമങ്ങള്‍ക്ക് സമസ്ത പണ്ഡിത നേതൃത്വം മുന്നോട്ടുവരണം: പോപുലര്‍ ഫ്രണ്ട്

Published : 20th March 2017 | Posted By: mi.ptk

Thanoor-Press-Release

മലപ്പുറം: താനൂര്‍ തീരദേശത്ത് നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കാന്‍ ഇരു സമസ്തയുടെയും പണ്ഡിത നേതൃത്വങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് പോപുലര്‍ ഫ്രണ്ട്. ലീഗ്-സിപിഎം സംഘര്‍ഷമെന്ന പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ മുസ്്‌ലിം തീരദേശ മേഖലകളിലാണ് നടക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വലിയ നഷ്ടമാണ് സംഘര്‍ഷത്തില്‍ സമുദായത്തിന് സംഭവിച്ചിട്ടുള്ളത്. 30 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 30ലധികം വാഹനങ്ങളാണ് തകര്‍ക്കുകയും കത്തിക്കുകയും ചെയ്തത്. 300 ഓളം കുടുംബങ്ങള്‍ സംഘര്‍ഷത്തിന്റെ ഭാഗമായി വഴിയാധാരമായി. ഇതിലൂടെ ഒരു പ്രദേശത്തിന്റെ മൊത്തം സമ്പാദ്യമാണ് തകര്‍ക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
മുസ്്‌ലിം വീടുകളില്‍ ഒന്നില്‍പോലും പുരുഷന്മാരില്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. തീരദേശത്ത് സ്ത്രീകളും കുട്ടികളും ദുരിതത്തിലാണ്.
ഇത് ആദ്യമായല്ല താനൂരില്‍ അക്രമം ഉണ്ടാകുന്നത്. ഓരോ ആക്രമണം ഉണ്ടാകുമ്പോഴും മുസ്്‌ലിം സമുദായത്തിന് വലിയ നഷ്ടമുണ്ടാക്കിയതിന് ശേഷം രാഷ്ട്രീയ നേതൃത്വം കേസുകള്‍ ഒത്തുതീര്‍ക്കുകയാണ് ചെയ്യുന്നത്. ഇത് അക്രമികളെ സംരക്ഷിക്കാനും അക്രമത്തെ പ്രോല്‍സാഹിപ്പിക്കാനുമാണ് വഴിവെക്കുന്നത്. തീരദേശത്തെ യുവാക്കള്‍ക്കിടയില്‍ ക്രിമിനല്‍ പ്രവര്‍ത്തനവും മാഫിയ വല്‍ക്കരണവും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത് അക്രമം വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്.
തീരദേശത്ത് രാഷ്ട്രീയാധിപത്യം ഉറപ്പിക്കാന്‍ വേണ്ടി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മത സംഘടനകളിലെ  അഭിപ്രായ ഭിന്നതകളെ ഉപയോഗപ്പെടുത്തുന്നുണ്ട്. മാഫിയ പ്രവര്‍ത്തനത്തില്‍ നിന്നും അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ നിന്നും യുവാക്കളെ ബോധവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്. മത നേതൃത്വത്തിന്റെ ഇടപെടലുകള്‍ക്കെ താനൂരിലെ സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

താനൂരിലെ സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നഭ്യര്‍ത്ഥിച്ച് സമസ്ത നേതാക്കളായ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കാന്തപുരം എപി  അബൂബക്കര്‍ മുസ്്‌ലിയാര്‍ എന്നിവരെ സന്ദര്‍ശിച്ചിരുന്നു. ഇരു പണ്ഡിത നേതൃത്വവും അനുകൂലമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. താനൂരില്‍ ശാശ്വത സമാധാനം സ്ഥാപിക്കാനായി പണ്ഡിത നേതൃത്വം നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പോപുലര്‍ ഫ്രണ്ടിന്റെ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതോടൊപ്പം മുസ്്‌ലിം വിരുദ്ധകലാപങ്ങളും വംശഹത്യയും പാര്‍ട്ടിപരിപാടിയായി കൊണ്ടുനടക്കുന്ന ഹിന്ദുത്വ ശക്തികള്‍ താനൂരില്‍ നടത്തുന്ന മുതലെടുപ്പ് ശ്രമം തിരിച്ചറിയാനും പ്രതിരോധിക്കാനും സമുദായ നേതൃത്വം ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക