താനൂരില്‍ വാഹനാപകടം നിത്യ സംഭവമാവുന്നു
Published : 25th November 2015 | Posted By: SMR
താനൂര്‍: താനൂരിന്റെ വിവിധ ഭഗങ്ങളിലായി ഈ അടുത്തായി നിരവധി ചെറതും വലുതുമായ അപകടങ്ങള്‍ ഉണ്ടായിക്കെ ാണ്ടിരിക്കയാണ്. പ്രധാനമായും ചമ്രവട്ടം പാത തുടങ്ങിയതുമുതല്‍ ഒട്ടനവധി ടാങ്കര്‍ ലോറികളും, ദേശീയ പാതയിലൂടെ കടന്നു പോകേണ്ടുന്ന വലിയ വാഹനങ്ങളുമാണ് ഈ സംസ്ഥാന പാതയിലൂടെ ദിനം പ്രതി കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
താനൂര്‍ ജങ്ഷനിലാവട്ടെ മാന്യമായ ഡ്രൈനേജ് സൗകര്യമില്ലാത്ത വീതി കുറഞ്ഞ റോഡായ ഒരിടം കൂടിയാണ്. ഈ ഇടുങ്ങിയ റോഡിലൂടെ അങ്ങും ഇങ്ങുമായി രണ്ട് ലോറിയോ ബസ്സോ കടന്നു വന്നാല്‍ പിന്നീട് ഒരുമണിക്കൂര്‍ നേരത്തേക്ക് ഗതാഗത കുരുക്ക് ഉറപ്പാണ്. അതിനു പുറമെ പോലിസിന്റെ അനാസ്ഥകൊണ്ട് ടൗണിന്റെ ഹൃദയഭാഗത്ത് തന്നെ പലയിടത്തും ഓട്ടോ സ്റ്റാന്റും ട്രക്ക് സ്റ്റാന്റുകളുക്കും അനുവാദം നല്കിയതിനാല് പല റോഡിന്റെ ഭാഗങ്ങളിലും ഡ്രൈവേഴ്സ് യൂനിയന്‍ സ്വന്തമാക്കിയതിനാല്‍ സാധാരണ വാഹനങ്ങള്‍ക്കോ കാല്‍നട യാത്രക്ക ാര്‍ക്കോ കടന്നു പോവാന്‍ സാദ്യമല്ലാതെയായിട്ടുണ്ട്.
കഴിഞ്ഞ ദിവസം താനൂര്‍ ജങ്ഷനില്‍ രണ്ടിടങ്ങളിലായി മൂന്ന് അപകടങ്ങളാണ് നടന്നത്. താനൂര്‍ ജങ്ഷനില്‍ പരപ്പനങ്ങാടി റോഡിലെ പിവിഎസ് തിയ്യേറ്ററിനു മുന്‍വശം തിങ്കളാഴ്ച ഉച്ചക്ക് തിരൂരില്‍ നിന്നും വരുന്ന ആപ്പ ഓട്ടോയും പരപ്പനങ്ങാടി ഭാഗത്ത് നിന്നും തിരൂരിലേക്ക് പോവുന്ന ബസ്സും ത മ്മില്‍ കൂട്ടിയിടിച്ചതു മൂലം ആപ്പ ഡ്രൈവര്‍ ചാലിയം സ്വദേഷി ബഷീറിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേഷിപ്പിക്കുകയും ചെയ്തു. തിരക്കേറിയ ടൗണിലും ബസ്സിന്റെ അമിത വേഗതയാണ് അപകട കാരണം.
അതേ ദിവസം തന്നെ രാവിലെ നടക്കാവിലെ പാലക്കുറ്റിപ്പാലത്തിനു സമീപവും ബൈക്ക് യാത്രക്കാരനെ സ്വകാര്യ ബസ്സ്തട്ടിത്തെറിപ്പിച്ച് പോയിരുന്നു. ബൈക്ക് യാത്രക്കതാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതേ സ്ഥലത്ത് തന്നെ ഞായറാഴ്ച രാവിലെയും കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചതുമൂലം കോഴിക്കോട് സ്വദേശികളായ രണ്ട് പേരെ ഗുരുതരമായ പരിക്കുകളേടെ കോഴിക്കോട് മെഡിക്ക ല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഞ്ച് മനുഷ്യ ജീവനുകള്‍ക്കാണ് അപകടത്തില്‍ ഗുരുതരമായ പരുക്കുകള്‍ ഏല്‍ക്കേണ്ടി വന്നത്. ഇത്തരം സംഭവങ്ങള്‍ ഇല്ലാതിരിക്കുവാന്‍ നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയും റോഡിന്റെ ഇരു പാര്‍ഷങ്ങളിലും കുമിഞ്ഞു കിടക്കുന്ന പൊറ്റകളും കാടുകളും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.