|    Oct 20 Fri, 2017 9:01 am
FLASH NEWS

താനൂരില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകന് മര്‍ദനം

Published : 5th August 2017 | Posted By: fsq

 

താനൂര്‍: ആല്‍ ബസാറിലെ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കോയാമാടത്ത് നൗഫലിനെ (26) തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. വ്യാഴാഴ്ച്ച രാത്രി 9.15 ഓടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നു സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്ന നൗഫലിനെ ഒരു സംഘം അക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. സിപിഎം പ്രവര്‍ത്തകരായ പി പി ശബീബ്, കെ പി ഉദയിഫ്, പി പി ആബിദ് എന്നിവരാണ് അക്രമിച്ചതെന്ന് നൗഫല്‍ പറഞ്ഞു. സ്പ്രിങ് രൂപത്തിലുള്ള ഇരുമ്പ് വടി ഉപയോഗിച്ചാണ് അക്രമിച്ചതെന്നും നൗഫല്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക