|    Jun 20 Wed, 2018 11:03 pm
FLASH NEWS
Home   >  National   >  

താനും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ബിജെപി എംപി

Published : 2nd October 2017 | Posted By: shadina sdna


അഹമ്മദാബാദ്: താനും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ബിജെപി എംപി പൂനം മഹാജന്‍. മുംബൈയില്‍ ഐഐഎംഎയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് താനും ഇന്ത്യയിലെ മറ്റുസ്ത്രീകളെ പോലെ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പൂനം വെളിപ്പെടുത്തിയത്. ബ്രേക്കിങ് ദ ഗ്ലാസ് സീലിങ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു പൂനം. വെറസോവയില്‍ നിന്നും വര്‍ളിവരെ ട്രെയിനില്‍ ട്രെയിന്‍ യാത്രക്കിടെ തുറിച്ചു നോട്ടവും അസുഖകരമായ തോണ്ടലും തൊടലും നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ മാനസികമായി തളര്‍ന്നു പോവാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യയിലെ  എല്ലാ സ്ത്രീകളും ഇത് അനുഭവിച്ചിട്ടുണ്ടെന്നും പൂനം പറയുന്നു. ഇന്ത്യയിലെ എല്ലാ സ്ത്രീകളും തങ്ങളെക്കുറിച്ചുള്ള അശ്ലീല കമന്റുകള്‍ കേട്ടവരും ദേഹത്ത് അനാവശ്യമായി സ്പര്‍ശിക്കപ്പെട്ടവരുമാണെന്നും പൂനം പറഞ്ഞു. പലപ്പോഴും സ്ത്രീകളെ ദേവതകളോടാണ് താരതമ്യം ചെയ്യുന്നത്. എന്നാല്‍ സ്ത്രീകള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കേണ്ടതുണ്ട്. അമേരിക്കയില്‍ സ്ത്രീകള്‍ കൂടുതല്‍ സ്വതന്ത്ര്യരാണെന്നും പൂനം പറയുന്നു. ഹിന്ദി സീരിയലുകള്‍ ഇന്ത്യന്‍ സ്ത്രീയുടെ ഇമേജിനെ തകര്‍ത്തെന്നും പൂനം അഭിപ്രായപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss