|    Feb 26 Sun, 2017 2:21 am
FLASH NEWS

താനാളൂരും കുറ്റിപ്പാലയിലും വാനിലെത്തികുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം

Published : 16th November 2016 | Posted By: SMR

പുത്തനത്താണി: താനാളൂരും കുറ്റിപ്പാലയിലും വാനിലെത്തിയ സംഘം കുട്ടികളെ  തട്ടികൊണ്ടുപോവാന്‍ ശ്രമിച്ചു. സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍  പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8.30 ഓടെ താനാളൂര്‍ ചുങ്കത്താണ് ആദ്യ  സംഭവമുണ്ടായത്.താനാളൂര്‍ ചുങ്കം സ്വദേശിയും വളവന്നൂര്‍ ബാഫഖി യതീംഖാന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ പതിനഞ്ചു വയസ്സുകാരനെയാണ് വാനിലെത്തിയ രണ്ടംഗ സംഘം തട്ടികൊണ്ടു പോകുവാന്‍ ശ്രമം നടത്തിയത്.ബസ് കയറാന്‍ നടന്നു പോകുകയായിരുന്ന വിദ്യാര്‍ഥിക്ക് മുമ്പില്‍ വാന്‍ നിര്‍ത്തിയ സംഘം ഒരു മൊബൈല്‍ ഫോണ്‍  പുറത്തേക്കിട്ട ശേഷം വിദ്യാര്‍ഥിയോട് അതെടുത്തുകൊടുക്കാന്‍ പറയുകയും മൊബൈല്‍ എടുക്കുന്നതിനിടെ ബാഗില്‍ പിടിച്ച്   കുട്ടിയെ വാനിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ അതുവഴി ഒരു ഓട്ടോറിക്ഷ വരുന്നത്  കണ്ട  സംഘം ശ്രമം ഉപേക്ഷിക്കുകയും കുട്ടിയെ ശക്തിയോടെ പുറത്തേക്ക് തള്ളുകയമായിരുന്നു.ഈ തള്ളലിലാണ്  വിദ്യാര്‍ഥിയുടെ കാലിന് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെ തിരൂരിലെ സ്വകാര ആശുപത്രിയിലെത്തിച്ച്  പ്രാഥമിക  ചികില്‍സ നല്‍കി. പിടിവലിക്കിടയില്‍  സംഘത്തിന്റെ കയ്യില്‍പ്പെട്ട കുട്ടിയുടെ  ബാഗ് സംഭവ സ്ഥലത്തിനു സമീപം തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. താടിവെച്ച രണ്ട് പേരാണ് വാനിലുണ്ടായിരുന്നതെന്നാണ് വിദ്യാര്‍ഥി പറയുന്നത്.സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് താനൂര്‍ പോലിസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ്സെടുത്തു.   രാത്രി 8.15 ഓടെയാണ് കുറ്റിപ്പാലയില്‍ വെച്ച് 13 വയസ്സുകാരനായ ദര്‍സ് വിദ്യാര്‍ഥിയെ വാനിലെത്തിയ സംഘം  തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചത്. അങ്ങാടിയിലുള്ള കുണ്ടൂര്‍ ഉസ്താദ് മര്‍കസില്‍ നിന്ന് ദര്‍സ് കഴിഞ്ഞ്  വീട്ടിലേക്ക് പോകാന്‍  റോഡിലേക്ക്  ഇറങ്ങിയപ്പോള്‍ ഇവിടെ അരിക് ചേര്‍ന്ന് നിര്‍ത്തിയിട്ട ചുവന്ന കാറുള്ള വാനിലേക്ക് സംഘം ബലമായി പിടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയുമായി അല്‍പ്പദൂരം സഞ്ചരിച്ച സംഘം വിദ്യാര്‍ഥിയുടെ കൈ വാതിലില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് വാതില്‍ വീണ്ടും അടക്കാന്‍ ശ്രമിക്കുന്നതിനിടെ അങ്ങാടിയുടെ തിരക്കൊഴിഞ്ഞ ഭാഗത്ത് വെച്ച് വിദ്യാര്‍ഥി കാറില്‍ നിന്ന് ചാടി രക്ഷപ്പെടുകയുമായിരുന്നു.ശ്രമം പരാജപ്പെട്ടതോടെ വാനുമായി സംഘം കടന്നു കളയുകയും ചെയ്തു.കൈക്ക് പരുക്കേറ്റ വിദ്യാര്‍ഥി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.വാനില്‍ െ്രെഡവറെ കൂടാതെ മറ്റു മൂന്ന് പേരുണ്ടെന്നും മുഖം മൂടിയണിഞ്ഞ ഇവര്‍ പാന്റസും കള്ളി ഷര്‍ട്ടുമാണ് ഇവര്‍ ധരിച്ചിരുന്നതെന്നുമാണ്  വിദ്യാര്‍ത്ഥി പറയുന്നത്.സംഭവമറിഞ്ഞ പോലീസ് വിദ്യാര്‍ഥിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.സംഭവങ്ങള്‍  നടന്നയുടനെ സമീപ സ്‌റ്റേഷനുകളിലെ എസ് ഐ മാരുടെ നേതൃത്വത്തി ല്‍ പരിശോധന  നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. ദിവസങ്ങള്‍ക്ക് മുമ്പ്  കന്മനം തുവ്വക്കാടും തിരുന്നാവായയിലും  ഇതുപോലെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. ഈ സംഭവങ്ങളിലും പോലീസ് കേസ്സെടുത്തെങ്കിലും സംഘത്തെ ഇതുവരെ പിടികൂടാനായിട്ടില്ല. തട്ടികൊണ്ടു  പോവാനുള്ള ശ്രമങ്ങള്‍ വീണ്ടും നടന്നതോടെ  രക്ഷിതാക്കള്‍ ഭീതിയിലായിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക