|    Aug 20 Sun, 2017 9:43 am
Home   >  Todays Paper  >  page 12  >  

താനായിരുന്നു ധനമന്ത്രിയെങ്കില്‍ രാജിവച്ചേനെ: ചിദംബരം

Published : 29th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ച സമയത്ത് താനായിരുന്നു ധനമന്ത്രിയെങ്കില്‍ രാജിവയ്ക്കുമായിരുന്നെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. താന്‍ ധനമന്ത്രിയായിരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ തീരുമാനമെടുക്കുന്നതെങ്കില്‍ താന്‍ രാജിവയ്ക്കുമായിരുന്നു. നോട്ട് പിന്‍വലിക്കുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി ചോദിക്കുകയാണെങ്കില്‍ അതു നടപ്പാക്കരുതെന്നായിരിക്കും താന്‍ പറയുക. അതിന്റെ വരുംവരായ്കകളെക്കുറിച്ച് അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാനും ശ്രമിക്കും. എന്നിട്ടും പ്രധാനമന്ത്രി അതു നടപ്പാക്കുകയാണെങ്കില്‍ താന്‍ രാജിവയ്ക്കുകയാവും ചെയ്യുക- ചിദംബരം പറഞ്ഞു.
ഡല്‍ഹി സാഹിത്യോല്‍സവത്തില്‍ പെങ്കടുക്കവെയാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്. ഈ നടപടികൊണ്ട് കള്ളപ്പണം തടയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക