|    Jan 18 Wed, 2017 9:43 pm
FLASH NEWS

താണിശ്ശേരിയില്‍ റോഡിന്റെ ഉയരം വര്‍ധിപ്പിക്കുന്നു

Published : 16th April 2016 | Posted By: SMR

മാള: നാട്ടുകാരുടെ നിരന്തരമായുള്ള ആവശ്യം യാഥാര്‍ത്ഥ്യമാവുന്നു. ഏറെ ദുരിതം തീര്‍ത്തിരുന്ന റോഡിന്റെ ഉയരം വര്‍ധിപ്പിക്കുന്ന പണി പുരോഗമിക്കുന്നു. കൊടുങ്ങല്ലൂര്‍-പൊയ്യ-പൂപ്പത്തി-എരവത്തൂര്‍-അത്താണി-നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡിലെ താണിശ്ശേരിയിലാണ് റോഡ് ഉയര്‍ത്തുന്നത്. പൊയ്യ ഭാഗത്ത് നിന്നും പാറപ്പുറത്തേക്കും എരവത്തൂര്‍, ഐരാണിക്കുളം തുടങ്ങി നിരവധിയിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര ഏറെ എളുപ്പമാക്കുന്ന പാതയിലൂടെ പക്ഷേ അധികമാരും നേരത്തെ മുതല്‍ സഞ്ചരിക്കാറില്ലായിരുന്നു.
വീതി വളരെയേറെ കുറവും കുത്തനെയുള്ള കയറ്റവുമാണ് കാരണം. പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന കൊടുങ്ങല്ലൂര്‍-നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡിന്റെ ഭാഗമായി ഈ ഭാഗത്ത് റോഡ് വീതി കൂട്ടുകയും കയറ്റിറക്കം പരമാവധി കുറക്കുകയും ചെയ്യുന്നതോടെ ദുരിതങ്ങള്‍ക്ക് കുറേയേറെ ശമനമുണ്ടാകും. കയറ്റം കയറി വരുന്നിടത്ത് നാലും കൂടിയ റോഡാണ്. പരമാവധിയുള്ള വേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്ക് നേരത്തേ അപകടം സംഭവിക്കാന്‍ ഏറെ സാധ്യതയുണ്ടായിരുന്നു.
കയറ്റിറക്കം കുറഞ്ഞതോടെ ആ പ്രവണതക്കും പരിഹാരമാവും. കൊടുങ്ങല്ലൂരില്‍ നിന്നും മറ്റും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് ഏറ്റവും എളുപ്പ വഴിയായ റോഡിന്റെ പണി കഴിയുന്നതോടെ ഒട്ടനവധി വാഹനങ്ങളാണ് പുതുതായി റോഡിലെത്തുക. നേരത്തെ ഉണ്ടായിരുന്ന കയറ്റിറക്കത്തിന് പരിഹാരമായില്ലെങ്കില്‍ റോഡിന് കാര്യമായ ഗുണമൊന്നുമുണ്ടാവില്ല. ഈ തിരിച്ചറിവാണ് റോഡുയര്‍ത്താന്‍ കാരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക