|    Oct 20 Sat, 2018 8:24 pm
FLASH NEWS

താണാവു ജങ്ഷനില്‍ മാലിന്യം കുമിഞ്ഞ് കൂടുന്നു

Published : 23rd September 2017 | Posted By: fsq

 

ഒലവക്കോട്: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ നിന്നും റെയില്‍വെ കോളനി, ധോണി എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടമായ താണാവു ജങ്ഷന്‍ മുതല്‍ റെയില്‍വെ കോളനി വരെയുള്ള ഭാഗങ്ങള്‍ മാലിന്യ നിക്ഷേപകേന്ദ്രമായി മാറുന്നു. റോഡിനിരുവശത്തും കവറുകളിലും ചാക്കുകളിലും കെട്ടിയാണ് മാലിന്യം നിക്ഷേപിക്കുന്നത്. റെയില്‍വെ ഡിവിഷനല്‍ ഓഫിസുകളുള്‍പ്പടെ നിരവധി സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കൂടാതെ ധോണി വെള്ളച്ചാട്ടം കാണാന്‍ നിരവധി സന്ദര്‍ശകര്‍ പോകുന്ന പാതയും കൂടിയാണിത്. റെയില്‍വെ കോളനി റൂട്ടില്‍ നിരവധി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും പകല്‍ സമയത്ത് വാഹന സഞ്ചാരം കുറവുള്ള മേഖലയാണിത്. സന്ധ്യമയങ്ങുന്നതോടെ പ്രദേശം വിജനമാവുന്നതാണ് ഇവിടെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകാന്‍ കാരണമാവുന്നത്. വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ക്കു പുറമെ ഇറച്ചിക്കടകളില്‍ നിന്നുള്ള മാലിന്യം വരെ തള്ളാനുള്ള സ്ഥലമായി മാറിയിരിക്കുകയാണ് താണാവ് റെയില്‍വെ കോളനി റോഡ്. റോഡിനിരുവശങ്ങളിലും മാലിന്യം കുമിഞ്ഞുകൂടിയതോടെ രാപകലന്യേ തെരുവ് നായ്ക്കളുടെ  വിഹാരകേന്ദ്രം കൂടിയായിരിക്കുകയാണിവിടം. താണാവ് ജങ്ഷനില്‍ മാലിന്യ നിക്ഷേപത്തിനെതിരെ കാമറ സ്ഥാപിച്ചിരുന്നെങ്കിലും നിക്ഷേപത്തിന് കുറവൊന്നുമില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss