|    Mar 28 Tue, 2017 2:16 am
FLASH NEWS

താടിവച്ച് ജോലി ; ഹൈക്കോടതി വിശദീകരണം തേടി

Published : 30th August 2016 | Posted By: SMR

കൊച്ചി: താടി വച്ച് ജോലി ചെയ്യാന്‍ അനുമതി നല്‍കാത്ത മേലുദ്യോഗസ്ഥന്റെ നടപടി ചോദ്യം ചെയ്ത് എറണാകുളം ആംഡ് റിസര്‍വ് ക്യാംപിലെ പോലിസുകാരനായ കെ റിയാസ് സമര്‍പ്പിച്ച ഹരജിയില്‍ ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവര്‍ക്ക് വിശദീകരണം തേടി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നോട്ടീസ് അയച്ചു.
വിശദാംശങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു. സ്ഥിരമായി താടി വച്ച് ജോലിക്ക് ഹാജരാവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. റമദാന്‍ മാസത്തില്‍ താടി വയ്ക്കാന്‍ അപേക്ഷ നല്‍കിയ ഹരജിക്കാരന് 2011ല്‍ ഇതിന് പ്രത്യേക അനുമതി നല്‍കിയിരുന്നു. ഇതിന് ശേഷം സ്ഥിരമായി താടി വയ്ക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരന്‍ മേലധികാരിക്ക് അപേക്ഷ നല്‍കി. എന്നാല്‍, എറണാകുളം അസി. കമാന്‍ഡന്റ് ഓഫ് പോലിസ് ഈ അപേക്ഷ തള്ളി യിരുന്നു. പോലിസ് മാനുവല്‍ പ്രകാരം ഇതിന് അനുമതിയില്ലെന്നായിരുന്നു വിശദീകരണം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day