|    Sep 26 Wed, 2018 9:10 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

താടിവച്ചവരെ തീവ്രവാദിയാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു

Published : 8th June 2018 | Posted By: kasim kzm

ആലുവ: ഒരാള്‍ക്കു പോലും അറിയാത്ത തീവ്രവാദ ആക്ഷേപമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് എടത്തലയില്‍ പോലിസ് മര്‍ദനമേറ്റ ഉസ്മാന്റെ ഭാര്യ ഫെബിന മാധ്യമങ്ങളോട് പറഞ്ഞു. 12 വര്‍ഷമായി ഞാന്‍ ഉസ്മാനുമായി ഒരുമിച്ചു ജീവിക്കുന്നു. ഇതിനിടയില്‍ ഒരു തീവ്രവാദത്തിനും തങ്ങള്‍ പോയിട്ടില്ല. താടി വച്ചവരെ മുഴുവന്‍ തീവ്രവാദിയാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എന്നാല്‍, താടിവച്ചവരാരും തീവ്രവാദികളാവില്ലെന്നും ഫെബിന പറഞ്ഞു. പോലിസിനെ രക്ഷപ്പെടുത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. കുടുംബത്തിന്റെ പ്രാരബ്ധങ്ങള്‍ തീര്‍ക്കാനുള്ള ഓട്ടത്തിലായിരുന്നു ഉസ്മാനെന്ന് മാതാവ് ഫാത്തിമ പറഞ്ഞു. നോമ്പുകാരനായ തന്റെ മകന്‍ രോഗിയായ തനിക്ക് മരുന്ന് വാങ്ങിത്തന്ന ശേഷം പുറത്തേക്കിറങ്ങിയതാണ്. പോലിസ് എന്തിനാണീ ക്രൂരത ചെയ്തതെന്ന് മനസ്സിലാകുന്നില്ലെന്നും ഉസ്മാന്റെ മാതാവ് ഫാത്തിമ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss