|    Jul 27 Thu, 2017 12:09 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

താടിവച്ചതിന് പ്രതികാരം; ഇന്റര്‍ കൊളീജിയറ്റ് മല്‍സരങ്ങളില്‍നിന്ന് വിദ്യാര്‍ഥിക്ക് വിലക്ക്‌

Published : 29th October 2016 | Posted By: SMR

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ കാംപസിലെ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ബിപിഎഡ് വിദ്യാര്‍ഥിയായ മുഹമ്മദ് ഹിലാലിന് താടിവയ്ക്കാന്‍ വാഴ്‌സിറ്റി സ്റ്റുഡന്‍സ് ഗ്രീവന്‍സ് സെല്‍ അനുമതി നല്‍കിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ ഇന്റര്‍ കൊളീജിയറ്റ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിന് വിദ്യാര്‍ഥിക്കു വിലക്ക്.
താടിവയ്ക്കാന്‍ അനുമതി ചോദിച്ചതിന്റെ പ്രതികാരത്തില്‍ കായികപഠനവിഭാഗത്തിലെ കരാര്‍ അധ്യാപകരായ സുരേന്ദ്രന്‍, ദാസ് എന്നിവര്‍ ചേര്‍ന്നാണ് കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍ കൊളീജിയറ്റ് ബേസ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഹിലാലിന് അവസരം നല്‍കാതിരുന്നത്. ഒമ്പത് കോളജിലെ പ്രതിനിധികള്‍ പങ്കെടുത്ത ബേസ്‌ബോള്‍ ഇന്റര്‍ കോളീജിയറ്റ് മല്‍സരം രണ്ടു ദിവസം മുമ്പ് ഫാറൂഖ് കോളജിലായിരുന്നു നടത്തിയിരുന്നത്. അടുത്തമാസം ആറാം തിയ്യതി നടക്കാനിരിക്കുന്ന ബാസ്‌കറ്റ് ബോള്‍ ടീമിലുള്ള പങ്കാളിത്തത്തിലും ജനുവരിയില്‍ നിശ്ചയിച്ചിട്ടുള്ള ഇന്റര്‍ കൊളീജിയറ്റ് സോഫ്റ്റ്‌ബോള്‍ ടീമിലും ഹിലാലിന് അധ്യാപകര്‍ അയിത്തം കല്‍പ്പിച്ചിരിക്കയാണ്. അച്ചടക്കമില്ലാത്തതിനാല്‍ പങ്കെടുക്കേണ്ടെന്നാണ് അധ്യാപകരുടെ പ്രതികരണം.
വാഴ്‌സിറ്റി ഗ്രൗണ്ടില്‍ പ്രതിദിനം രാവിലെ ആറര മുതല്‍ എട്ടര വരെ നടത്തുന്ന ബേസ്‌ബോള്‍, സോഫ്റ്റ്‌ബോള്‍ പരിശീലനത്തില്‍നിന്നും അധ്യാപകര്‍ പ്രതികാരനടപടിയുടെ ഭാഗമായി ഹിലാലിനെ മാറ്റിനിര്‍ത്തിയിരിക്കയാണ്. അധ്യാപകരുടെ മാനസികപീഡനം സഹിക്കവയ്യാതെ ഇന്നലെ നാല് അധ്യാപകരുടെ പേരുകള്‍ ചേര്‍ത്ത് വിദ്യാഭ്യാസ മന്ത്രി, ഗവര്‍ണര്‍, വിസി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സുരേന്ദ്രന്‍, ദാസ്, സക്കീര്‍ ഹുസൈന്‍, അജ്മല്‍ എന്നീ അധ്യാപകരുടെ മാനസിക പീഡനവും ഭീഷണിയും സഹിക്കാവുന്നതിലും അപ്പുറമാണെന്നാണ് ഹിലാലിന്റെ പരാതി.
പരാജയപ്പെടുത്തുമെന്ന അധ്യാപകരുടെ ഭീഷണിയും പരാതിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
സോഫ്റ്റ്‌ബോള്‍, ബേസ്‌ബോള്‍ ദേശീയതാരമായ മുഹമ്മദ് ഹിലാല്‍  2010, 2015 വര്‍ഷങ്ങളിലെ  ബേസ്‌ബോള്‍ മല്‍സരത്തില്‍ രാജ്യത്തിനു വേണ്ടി തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക