|    Feb 20 Mon, 2017 7:25 pm
FLASH NEWS

താടിയുടെ പേരില്‍ പോലിസ് മര്‍ദനം; യുവാവിന്റെ മൊഴിയെടുത്തില്ല

Published : 24th October 2016 | Posted By: SMR

തലശ്ശേരി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ തടഞ്ഞ് നിര്‍ത്തി ദേഹപരിശോധന നടത്തുകയും സ്‌റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവില്‍ നിന്നു പോലിസ് മൊഴിയെടുത്തില്ല.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി മാഹിയിലെ മൊബൈല്‍ ഷോപ്പുടമ കതിരൂര്‍ നായനാര്‍ റോഡിന് സമീപത്തെ തമനയില്‍ അഫ്‌റോസി(24)നെയാണ് കതിരൂര്‍ പോലിസ് അടിച്ചുപരിക്കേല്‍പ്പിച്ചത്. ആശുപത്രിയില്‍ കഴിയുന്ന യുവാവില്‍നിന്ന് നാലു ദിവസമായിട്ടും പോലിസ് മൊഴിയെടുത്തിട്ടില്ല.
ഇതുസംബന്ധിച്ച് ബന്ധുക്കള്‍ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കാനും കോടതിയില്‍ ഇത് സംബന്ധിച്ച് സ്വകാര്യ അന്യായം ഫയല്‍ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. തീവ്രവാദി ലുക്കുണ്ടെന്ന് പറഞ്ഞാണ് പോലിസ് ഇയാളെ ദേഹപരിശോധന നടത്തുകയും സ്‌റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതും. സംഘര്‍ഷം നിലനില്‍ക്കുന്ന നായനാര്‍ റോഡില്‍ അസമയത്ത് കണ്ട അഫ്‌റോസിനെ പട്രോളിങ് നടത്തുന്ന പോലിസ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാതെ പോലിസിനോട് അപമര്യാദയായി പെരുമാറിയതിനാലാണ് സ്‌റ്റേഷനില്‍ കൊണ്ടുപോയതെന്ന് പോലിസ് പറയുന്നു. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. സ്‌റ്റേഷനിലെത്തിയ ബന്ധുക്കളോട് പോലിസ് തന്നെ മര്‍ദിച്ചെന്ന് അഫ്‌റോസ് പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കളാണ് അഫ്‌റോസിനെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, പോലിസ് മര്‍ദിച്ചെന്ന പരാതി തെറ്റാണെന്നു കതിരൂര്‍ പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക