|    Jul 28 Fri, 2017 10:12 am
FLASH NEWS
Home   >  News now   >  

താടിക്ക് നിരോധനം: ന്യുയോര്‍ക്ക് പോലീസ് നയം പുനപരിശോധിക്കുന്നു

Published : 2nd July 2016 | Posted By: sdq

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് താടിവെക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ ന്യുയോര്‍ക്ക് പോലീസിന്റെ നയം ഡിപ്പാര്‍ട്ട്‌മെന്റ് പുനപരിശോധിക്കുന്നു.
കഴിഞ്ഞ ആഴ്ച താടിവെച്ചതിന് ഒരു പോലീസുകാരനെ ന്യുയോര്‍ക്ക് പോലീസ് വകുപ്പില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. റമദാന്‍ കാലത്ത് ഒരിഞ്ച് നീളത്തില്‍ താടിവെച്ചതിന് മസൂദ് സഈദ് എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
പോലീസുകാരുടെ മുഖത്ത് ഗ്യാസ് മാസ്‌ക്കുകള്‍ ശരിയായ രൂപത്തില്‍ അമര്‍ന്ന് നില്‍ക്കാന്‍ മുഖത്തെ രോമത്തിന്റെ പരിധി അത്യാവശ്യമാണെന്ന് സിറ്റി അറ്റോര്‍ണി മൈക്കള്‍ ഫ്‌ളെമിങ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഇതിനെതിരെ സഈദ് നിയമനടപടി സ്വീകരിക്കുകയായിരുന്നു. താടിവെക്കാന്‍ പാടില്ലെന്ന നയം ഭരണഘടനാവിരുദ്ധമാണെന്നും ഔചിത്യമില്ലാത്തതാണെന്നും സഈദ് കോടതിയെ ബോധിപ്പിച്ചു. താടിക്ക് നിരോധനം ഏര്‍പ്പെടുത്തിയ നയം നിരോധിച്ച് കൊണ്ട് ഉത്തരവിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങള്‍ പുനപരിശോധിക്കുന്ന കാര്യം 120ദിവസം കൊണ്ട് പരിശോധിക്കുമെന്ന്് ന്യുയോര്‍ക്ക് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക