|    Oct 17 Tue, 2017 3:47 am
FLASH NEWS
Home   >  National   >  

താജ്മഹല്‍ ലോകാത്ഭുതം മാത്രമല്ല, തൊഴില്‍ നല്‍കുന്നത് നിരവധി പേര്‍ക്ക്: അഖിലേഷ് യാദവ്

Published : 7th October 2017 | Posted By: shins

ആഗ്ര: താജ്മഹല്‍ ലോകാത്ഭുതമായി നില കൊള്ളുന്നതിനൊപ്പം നിരവധി പേര്‍ക്കാണ് തൊഴില്‍ നല്‍കിപ്പോരുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. കുടുംബസമേതം താജ്മഹല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനോദസഞ്ചാരികള്‍ക്കുള്ള പട്ടികയില്‍ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍നിന്ന് താജ്മഹലിനെ ഒഴിവാക്കിയതായി നേരത്തേ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അഖിലേഷിന്റെ പരാമര്‍ശം. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞിരുന്നു.
വാസ്തുവിദ്യയുടെ ലോകോത്തര മാതൃകയാണ് താജ്മഹല്‍. സ്‌നേഹത്തിന്റെ പേരില്‍ നിര്‍മിക്കപ്പെട്ട ഇത്തരത്തിലൊരു സ്മാരകം ലോകത്തെവിടെയും കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക