|    Oct 19 Fri, 2018 2:42 am
FLASH NEWS
Home   >  National   >  

താജ്മഹല്‍: യോഗിയുടെ വാദം തള്ളി ചരിത്രകാരന്‍

Published : 4th September 2017 | Posted By: shadina sdna


ആഗ്ര:  17ാം നൂറ്റാണ്ടില്‍ നിര്‍മിച്ച താജ്മഹലിന് ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധമില്ലെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം തള്ളി പ്രമുഖ ചരിത്രകാരന്‍ ആര്‍ നാഥ്. മധ്യകാലത്തെ വാസ്തുകലാ ശൈലിയില്‍ നിര്‍മിച്ച താജ്മഹലിന്റെ നിര്‍മാണത്തിന് പിന്നില്‍ ഇന്ത്യന്‍ തൊഴിലാളികളും മേസ്തിരിമാരും കലാകാരന്‍മാരുമാണെന്നും ആര്‍ നാഥ് വ്യക്തമാക്കുന്നു. നിര്‍മാണത്തിന് ഉപയോഗിച്ച വസ്തുക്കളും ഇന്ത്യയില്‍ നിന്നുള്ളതാണെന്നും അദ്ദേഹം പറയുന്നു. മുഗള്‍ ഭരണാധികാരികള്‍ ഇന്ത്യന്‍ കല, സംസ്‌കാരം, സാഹിത്യം തുടങ്ങിയ മേഖലകള്‍ക്ക് നല്‍കിയ സംഭാവനകള്‍ അവഗണിക്കുന്നതാണ് ആദിത്യനാഥിന്റെ പ്രസ്താവന. താജ്മഹലിനെ കുറിച്ചു ലഭ്യമായ പുസ്തകങ്ങള്‍ പരിശോധിച്ച് ചരിത്ര വസ്തുതകള്‍ മനസ്സിലാക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി തയ്യാറാവണമെന്നും ആര്‍ നാഥ് ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss