|    Jun 24 Sun, 2018 4:45 pm
FLASH NEWS
Home   >  National   >  

താജ്മഹലിനെ ഉടന്‍ തന്നെ തേജ് മന്ദിറാക്കി മാറ്റും:ബിജെപി എംപി

Published : 5th February 2018 | Posted By: mi.ptk

ന്യൂഡല്‍ഹി: താജ്മഹലിനെ ഉടന്‍ തന്നെ തേജ് മന്ദിറാക്കി മാറ്റുമെന്ന് ബിജെപി എംപി വിനയ് കത്യാര്‍. താജ് മഹോത്സവവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് എംപിയുടെ വിവാദ പരാമര്‍ശം.

താജ് മഹോത്സവമെന്നോ തേജ് മഹോത്സവമെന്നോ അതിനെ വിളിക്കാം.
തേജ് മന്ദിറിനെ മുഗള്‍ ഭരണകര്‍ത്താക്കള്‍ കൈയ്യടക്കുകയായിരുന്നു. ഇതുപോലെ നിരവധി ക്ഷേത്രങ്ങള്‍ അവര്‍ കൈക്കലാക്കിയിട്ടുണ്ട്. താജ്മഹലിനെ വീണ്ടും തേജ് മന്ദിറാക്കി മാറ്റുമെന്നും കത്യാര്‍ പറഞ്ഞു.
ഫെബ്രുവരി 18നാണ് ആഗ്രയില്‍ താജ് മഹോത്സവം ആരംഭിക്കുക. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss