|    Dec 15 Fri, 2017 6:22 am
FLASH NEWS
Home   >  Todays Paper  >  page 7  >  

താജ്മഹലിനടുത്ത പാര്‍ക്കിങ് കെട്ടിടം പൊളിക്കുന്നതിന് സ്റ്റേ

Published : 28th October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: താജ്മഹലിനടുത്തുള്ള കാര്‍ പാര്‍ക്കിങ് കെട്ടിടം പൊളിക്കണമെന്ന നിര്‍ദേശം സുപ്രിംകോടതി സ്‌റ്റേ ചെയ്തു. താജ്മഹലിന്റെ കിഴക്കന്‍ ഗേറ്റില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരത്തുള്ള പാര്‍ക്കിങ് മേഖലയില്‍ തദ്സ്ഥിതി നിലനിര്‍ത്തണമെന്നാണ് സുപ്രിംകോടതി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. അവിടെ ഇനിയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു. താജ്മഹലിനോട് ചേര്‍ന്നുള്ള പ്രദേശത്തെ മലിനീകരണം തടയുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് അറിയിക്കാന്‍ യുപി സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ജസ്റ്റിസ് എം ബി ലോക്കൂര്‍, ദീപക് ഗുപ്ത അടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.കേസില്‍ കോടതി അടുത്ത മാസം 15ന് തുടര്‍വാദം കേള്‍ക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക