|    Nov 16 Fri, 2018 12:52 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

താജികിസ്താന്‍ ജയിലില്‍ കലാപം; 27 പേര്‍ കൊല്ലപ്പെട്ടു

Published : 9th November 2018 | Posted By: kasim kzm

ദുഷാന്‍ബേ: താജികിസ്താനിലെ കുജന്ദ് നഗരത്തിലെ ജയിലിലുണ്ടായ ലഹളയില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരടക്കം 27 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്.
കഴിഞ്ഞ ബുധനാഴ്ച ഐഎസ് അംഗമായ തടവുകാരന്‍ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച് റൈഫിള്‍ തട്ടിയെടുക്കുകയായിരുന്നുവെന്നും ഇത് ലഹളയ്ക്ക് കാരണമായതായും താജികിസ്താന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച തടവുകാരന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരിച്ചവരില്‍ ജയില്‍ വാര്‍ഡനും പോലിസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടും.
ജയിലില്‍ ലഹളയുണ്ടായതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തലസ്ഥാനനഗരമായ ദുഷാന്‍ബേയില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് കുജാന്ദ്. 1997ലും കുജാന്ദ് ജയിലിലുണ്ടായ ലഹളയില്‍ പോലിസ് ഉദ്യോഗസ്ഥരടക്കം 24 പേര്‍ കൊല്ലപ്പെട്ടിരുന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ജൂലൈയില്‍ താജികിസ്താനില്‍ നാല് വിദേശികള്‍ കൊലചെയ്യപ്പെട്ടതിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss