|    Jan 17 Tue, 2017 12:56 am
FLASH NEWS

‘താങ്കളുടെ റാലിയാണോ എന്റെ ക്ലാസാണോ പ്രധാനം’ മോദിയ്ക്ക് എട്ടാംക്ലാസുകാരന്റെ കത്ത്

Published : 9th August 2016 | Posted By: mi.ptk

devansh-jain-650_650x400_51

ന്യൂഡല്‍ഹി: അലിരാജ്പുര്‍ ജില്ലയില്‍ ബിജെപി നടത്താനിരിക്കുന്ന റാലിയ്ക്ക വേണ്ടി സ്‌കൂള്‍ ബസുകള്‍ എറ്റെടുക്കാനുള്ള മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എട്ടാക്ലാസുകാരന്റെ തുറന്ന കത്ത്. ഖണ്ഡ്വ വിദ്യുഞ്ജ് സ്‌കൂളിലെ ദേവ്‌നാഷ് എന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ് മോദിയ്ക്ക് കത്തെഴുതിയത്.
‘മോദി അങ്കിള്‍, താങ്കളുടെ റാലിയാണോ എന്റെ ക്ലാസ് ആണോ പ്രാധാനം’ എന്ന ചോദ്യത്തോടെയാണ് ഈ എട്ടാംക്ലാസുകാരന്‍ കത്തെഴുതിയിരിക്കുന്നത്. സ്‌കൂളിന് അവധി നല്‍കി റാലി നടത്തുന്നത് ശരിയാണോ എന്നും അമേരിക്കന്‍ സന്ദര്‍ശനങ്ങളില്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ വരുന്നവരൊക്കെ കുട്ടികളുടെ സ്‌കൂള്‍ വാനിലാണോ വരാറെന്നും ദേവ്‌നാഷ് കത്തില്‍ ചോദിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിയ്ക്ക് എത്തുന്നതിനാല്‍ ബിജെപി പ്രവര്‍ത്തകരെ എത്തിക്കാന്‍ സ്‌കൂള്‍ ബസ് അങ്ങോട്ട് പോകുമെന്നും അതിനാല്‍ ഒമ്പത്,പത്ത് തിയ്യതികളില്‍ സ്‌കൂളിന് അവധിയായിരിക്കുമെന്നും അധ്യാപകര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ദേവ്‌നാഷ് കത്തിലൂടെ പ്രതിഷേധമറിയിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 531 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക