|    Jul 23 Sun, 2017 2:33 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

താക്കോല്‍സ്ഥാനങ്ങള്‍ ആര്‍എസ്എസുകാര്‍ കൈയടക്കി: കോടിയേരി

Published : 20th March 2017 | Posted By: fsq

 

തിരുവനന്തപുരം: രാജ്യത്തെ ഭരണത്തിന്റെ താക്കോല്‍സ്ഥാനങ്ങളെല്ലാം ആര്‍എസ്എസ് കൈയടക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് ഇഎംഎസ്, എകെജി അനുസ്മരണ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. ജനവിധി അട്ടിമറി—ക്കാന്‍ ആര്‍എസ്എസ് രാജ്ഭവനുകളെ ഉപയോഗിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെ പ്രതാപകാലം അസ്തമിച്ചു. ഓരോ ദിവസവും ഒരോ എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറുകയാണ്. കേരളത്തിലെ കോണ്‍ഗ്രസ്സിന് തലയില്ലാത്ത അവസ്ഥയാണ്. രാജ്യം അപകടകരമായ അവസ്ഥയിലൂടെ കടന്നുപോവുന്ന സാഹചര്യത്തിലാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത സംഘടനയാണ് ആര്‍എസ്എസ്. അമേരിക്കന്‍ മോഡല്‍ ഭരണക്രമമായ പ്രസിഡന്‍ഷ്യല്‍ രീതി കൊണ്ടുവരാനാണ് ആര്‍എസ്എസിന്റെ ശ്രമം. അവര്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നു.  ആര്‍എസ്എസ് എത്ര അക്രമം നടത്തിയാലും ഇഎംഎസ് ഉയര്‍ത്തിപ്പിടിച്ച ചെങ്കൊടി തങ്ങള്‍ താഴ്ത്താന്‍ പോവുന്നില്ലന്നും കോടിയേരി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക