|    Mar 28 Tue, 2017 11:20 pm
FLASH NEWS

തഹസില്‍ദാരില്ല; ഇരിട്ടി താലൂക്ക് ഓഫിസ് പ്രവര്‍ത്തനം താളംതെറ്റി

Published : 22nd July 2016 | Posted By: SMR

ഇരിട്ടി: തഹസില്‍ദാര്‍ ഇല്ലാത്തതിനാല്‍ ഇരിട്ടി താലൂക്ക് ഓഫിസിന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫിസിലെത്തുന്നവര്‍ നിരാശരായി മടങ്ങുകയാണ്. ഇരിട്ടി താലൂക്ക് ഓഫിസില്‍ ഉണ്ടായിരുന്ന തഹസില്‍ദാര്‍ മുഹമ്മദ് യൂസുഫ് സ്ഥാനക്കയറ്റം ലഭിച്ച് കണ്ണൂരില്‍ എഡിഎമ്മായി ചുമതലയേറ്റിരുന്നു.
ഇതേത്തുടര്‍ന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും പകരം തഹസില്‍ദാരെ നിയമിച്ചിട്ടില്ല. ഇതോടെയാണ് വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ പ്രയാസം അനുഭവിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കു ജോലി ആവശ്യാര്‍ഥം നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി തുടങ്ങി നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ടു ലഭിക്കണമെങ്കില്‍ തഹസില്‍ദാര്‍ ആവശ്യമാണ്. ഓഫിസിലെ അഡീഷനല്‍ തസില്‍ദാറായിരുന്ന കെ ഗോപിനാഥിനെ തഹസില്‍ദാറായി മട്ടന്നൂര്‍ വിമാനത്താവളത്തിലും നിയമിച്ചു.
ഓഫിസിലെ അഡീഷനല്‍ തഹസില്‍ദാറായി എ ദിവാകരന് തഹസില്‍ദാറായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും ഇദ്ദേഹത്തെ ഇവിടെ നിന്നു മാറ്റി കലക്ടറേറ്റില്‍ തഹസില്‍ദാരായി സ്ഥലംമാറ്റുകയായിരുന്നു. ഇപ്പോള്‍ മട്ടന്നൂര്‍ എയര്‍പോര്‍ട്ട് ലാന്റ് അക്വിസിഷന്‍ തഹസില്‍ദാര്‍ കെ ഗോപിനാഥിനാണ് ഇരിട്ടി താലൂക്ക് ഓഫിസിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇരിട്ടി താലൂക്ക് ഓഫിസില്‍ തഹസില്‍ദാരെ നിയമിക്കണമെന്നാണ് നാട്ടുകാരുടെയും ജീവനക്കാരുടെയും ആവശ്യം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day