|    Oct 19 Fri, 2018 2:15 pm
FLASH NEWS
Home   >  National   >  

തസ്‌ലീമ നസ്‌റിനെ സ്വീകരിക്കാമെങ്കില്‍ എന്തുകൊണ്ട് റോഹിംഗ്യകളെ സ്വീകരിച്ചുകൂടാ? അസദുദ്ദീന്‍ ഒവൈസി

Published : 16th September 2017 | Posted By: shins

ഹൈദരാബാദ്: എഴുത്തുകാരിയായ തസ്‌ലിമ നസ്രീനെ സ്വീകരിക്കാമെങ്കില്‍ ഇന്ത്യക്ക് എന്തുകൊണ്ട് മ്യാന്‍മറില്‍ നിന്നുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ സ്വീകരിച്ചുകൂടായെന്ന് ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. തസ്‌ലീമ നസ്‌റിന് പ്രധാനമന്ത്രിയുടെ സഹോദരിയാവാമെങ്കില്‍ റോഹിംഗ്യകള്‍ക്ക് എന്തു കൊണ്ട് അദ്ദേഹത്തിന്റെ സഹോദരരായിക്കൂടാ എന്നാണ് ഒവൈസിയുടെ ചോദ്യം.
ചോദിക്കുന്നു. 1994മുതല്‍ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ് തസ്‌ലീമ. ‘ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് തമിഴ്‌നാട്ടില്‍ പ്രവേശനം നല്‍കിയിട്ടുണ്ട്. അതില്‍ പലരും തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇവരെ തിരിച്ചയയ്ക്കുന്നില്ല. ബംഗ്ലാദേശ് രൂപവത്കരണത്തിനു ശേഷം ചക്മ വിഭാഗം ഇന്ത്യയിലേക്ക് കുടിയേറിയിട്ടുണ്ട്.അവരെ അഭയാര്‍ഥികളായി സ്വീകരിച്ച രാജ്യം എന്ത് കൊണ്ട് റോഹിംഗ്യകളെ തഴയുന്നു’ വെന്നും ഒവൈസി ചോദിക്കുന്നു. ഒരുലക്ഷത്തിലധികം തിബറ്റന്‍ അഭയാര്‍ഥികളെ സ്വീകരിച്ച രാജ്യമാണ് ഇന്ത്യ. തിബറ്റന്‍ ആത്മീയ നേതാവ് ഇന്ത്യക്ക് അതിഥിയാണ്. പക്ഷെ റോഹിംഗ്യകളോട് മാത്രം ആ നിലപാട് കാണിക്കാത്തതെന്താണെന്നും ഒവൈസി ചോദിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss