|    Jul 20 Fri, 2018 10:18 pm
FLASH NEWS

തസ്തികമാറ്റത്തിലൂടെ നിയമനം : ട്രൈബല്‍ വാച്ചര്‍മാര്‍ക്ക് മുന്നിലെ തടസ്സം നീങ്ങി

Published : 12th September 2017 | Posted By: fsq

 

കല്‍പ്പറ്റ: തസ്തികമാറ്റം വഴിയുള്ള നിയമനത്തില്‍ വനംവകുപ്പിലെ ട്രൈബല്‍ വാച്ചര്‍മാര്‍ക്കു മുന്നിലെ തടസ്സം നീങ്ങി. ട്രൈബല്‍ വാച്ചര്‍ തസ്തിക റിസര്‍വ് വാച്ചര്‍-ഡിപ്പോ വാച്ചര്‍ തസ്തികയ്ക്ക് തുല്യമാക്കി സര്‍ക്കാര്‍ ഉത്തരവായതോടെയാണിത്. വനംവകുപ്പിനെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ നിയമിച്ചവരാണ് ട്രൈബല്‍ വാച്ചര്‍മാര്‍. 700 തസ്തികകള്‍ സൃഷ്ടിച്ച് വനത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗക്കാര്‍ക്കാണ് നിയമനം നല്‍കിയത്. ഇത്തരത്തില്‍ ജോലി ലഭിച്ചവരില്‍ ചിലര്‍ തസ്തികമാറ്റത്തിലൂടെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ നിയമനത്തിന് അപേക്ഷിച്ചെങ്കിലും സ്‌പെഷ്യല്‍ റൂളിലെ അവ്യക്തതമൂലം ഫലം തടഞ്ഞുവച്ചു. നിലവില്‍ വനംവകുപ്പിലെ നിയമന വ്യവസ്ഥകളില്‍ ട്രൈബല്‍ വാച്ചര്‍ തസ്തികയെക്കുറിച്ച് പറയുന്നില്ല. എന്നിരിക്കെ, തസ്തിക വനംവകുപ്പിലെ റിസര്‍വ് വാച്ചര്‍ തസ്തികയ്ക്ക് തുല്യമാക്കിയും ലാസ്റ്റ് ഗ്രേഡ് സര്‍വീസില്‍ ഉള്‍പ്പെടുത്തിയും ഉത്തരവുണ്ടെങ്കില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതു പരിശോധിച്ച സര്‍ക്കാര്‍ ട്രൈബല്‍ വാച്ചര്‍ തസ്തിക റിസര്‍വ് വാച്ചര്‍-ഡിപ്പോ വാച്ചര്‍ തസ്തികയ്ക്ക് തുല്യമാക്കി ഉത്തരവാകുകയായിരുന്നു. വനംവകുപ്പില്‍ മുമ്പ് എട്ട് മുതുവാന്‍ വാച്ചര്‍മാരെ നിയമിച്ച അതേ രീതിയിലാണ് 700 ട്രൈബല്‍ വാച്ചര്‍മാര്‍ക്ക് ജോലി നല്‍കിയത്. ഈ നിയമനം സൂപ്പര്‍ന്യൂമറി തസ്തികയിലായിരുന്നില്ല. വകുപ്പിലെ മറ്റു വാച്ചര്‍മാരുടെ അതേ ജോലിയാണ് ട്രൈബല്‍ വാച്ചര്‍മാരും ചെയ്യുന്നത്. ശമ്പള സ്‌കെയിലിലും മാറ്റമില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss