|    Jan 16 Mon, 2017 8:37 pm
FLASH NEWS

തസ്തികനിര്‍ണയം: ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ ഉത്തരവ്

Published : 1st September 2016 | Posted By: SMR

തിരുവനന്തപുരം: തസ്തിക നിര്‍ണയത്തെത്തുടര്‍ന്ന് ഇനിയും പുനര്‍വിന്യസിക്കാത്ത അധ്യാപകരെ സപ്തംബര്‍ ഒമ്പതിനകം തസ്തികകള്‍ കണ്ടെത്തി പുനര്‍വിന്യസിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. 2015-16ലെ തസ്തിക നിര്‍ണയത്തെ തുടര്‍ന്ന് തസ്തിക നഷ്ടമായ സംരക്ഷിത അധ്യാപക, അനധ്യാപക ജീവനക്കാരില്‍ ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളം ലഭിക്കാത്തവര്‍ക്ക് കാഷ് ആയി നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തെ നാലായിരത്തോളം അധ്യാപകര്‍ക്ക് ഓണത്തിനും ശമ്പളം ലഭിക്കാത്ത ദുരവസ്ഥ തേജസ് കഴിഞ്ഞദിവസം റിപോര്‍ട്ട് ചെയ്തിരുന്നു.
തസ്തികനഷ്ടമായ ജീവനക്കാര്‍ക്ക് പുനര്‍വിന്യാസം വരെയുള്ള കാലയളവ്, ജനുവരി 29ലെ ഉത്തരവ് പ്രകാരം ക്രമീകരിക്കുമെന്ന വ്യവസ്ഥയില്‍ ആഗസ്തിലെ ശമ്പളം മുന്‍കൂറായി നല്‍കാന്‍ അനുമതി നല്‍കാവുന്നതാണ്. ഈ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവാകുന്ന പ്രത്യേക ഉല്‍സവബത്തക്കോ ബോണസിനോ അര്‍ഹതയുണ്ടായിരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക