|    Dec 19 Tue, 2017 1:42 am
FLASH NEWS

തവളംചിന കൂട്ടമാനഭംഗം; രണ്ട് പ്രതികള്‍ കുറ്റക്കാര്‍ പ്രായപൂര്‍ത്തിവാത്ത ഒരാളടക്കം നാലു പ്രതികള്‍

Published : 13th May 2016 | Posted By: SMR

മഞ്ചേരി: കല്‍പകഞ്ചേരി തവളംചിനയില്‍ വൃദ്ധയെ കെട്ടിയിട്ട് ആഭരണം കവരുകയും കൂടയുണ്ടായിരുന്ന സ്ത്രീയെ പീഡിപ്പിക്കുകയും ചെയ്ത കേസില്‍ രണ്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് രണ്ടാം അഡിഷനല്‍ മജിസ്‌ട്രേറ്റ് കണ്ടെത്തി.
കല്‍പകഞ്ചേരി കൊടശ്ശേരി അബ്ദുള്‍ അമീര്‍ (36) തമിഴ്‌നാട് സ്വദേശി ശിവ (26) എന്നിവരാണ് കുറ്റക്കാര്‍. കേസിലെ പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പ്രതിയുടെ വിചാരണ ജുവനൈല്‍കോടതിയുടെ പരിധിയില്‍ നടക്കും.2009 ജൂണ്‍ ആറിന് പുലര്‍ച്ചെയാണ് സംഭവം.
കവര്‍ച്ച നടത്താനായി വീട്ടില്‍ കയറിയ നാലംഗസംഘമാണ് വൃദ്ധയെ കെട്ടിയിട്ട ശേഷം അവര്‍ക്ക് കൂട്ടിന് കിടക്കാനെത്തിയ 43 കാരിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചത്.
ശേഷം ഏഴുപവന്‍ സ്വര്‍ണവും കവര്‍ന്ന് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിലെ മറ്റൊരു പ്രതിയായ പുതിയപുരയ്ക്കല്‍ ഷമീര്‍ വിചാരണ നടക്കുന്ന സമയത്ത് വാഹനാപകടത്തില്‍ മരിച്ചിരുന്നു.
വീട്ടില്‍ അതിക്രമിച്ചുകയറല്‍, കവര്‍ച്ച, പീഡനം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിയിക്കപ്പെട്ടത്. മഞ്ചേരി രണ്ടാംഅഡീഷനല്‍ സെഷന്‍സ് ജഡ്ജി പിഎസ് ശശികുമാര്‍ ഇന്ന് ശിക്ഷ വിധിക്കും. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജെയ്‌സണ്‍ തോമസ് കോടതിയില്‍ ഹാജരായി

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss