|    Jun 24 Sun, 2018 6:51 am
FLASH NEWS

തവനൂര്‍ മണ്ഡലത്തില്‍ 4.99 കോടിയുടെ വികസന പ്രവൃത്തികള്‍ക്ക് ഭരണാനുമതി

Published : 15th February 2018 | Posted By: kasim kzm

തിരൂര്‍:തവനൂര്‍ മണ്ഡലത്തില്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നാലു കോടി 99 ലക്ഷം രൂപയുടെ 20 റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയാതായി മന്ത്രി കെ ടി ജലീല്‍ അറിയിച്ചു.
തൃപ്രങ്ങോട് പഞ്ചായത്തില്‍പ്പെട്ട പെരുന്തല്ലൂര്‍ കേന്ദ്ര മദ്‌റസ കുഞ്ഞമ്പടി റോഡിന് 20 ലക്ഷം രൂപ, കൈനിക്കര കുട്ടിച്ചാത്തന്‍ പടി റോഡ് പുനരുദ്ധാരണത്തിനു 15 ലക്ഷം, പൊറ്റയില്‍ കുട്ടമാക്കല്‍ റോഡിനു 20 ലക്ഷം, കല്‍പറമ്പ് കോലു പാലം റോഡിന് 15 ലക്ഷം, മംഗലം എം ഇ എസ് കളപ്പാടം റോഡിന് 25 ലക്ഷവും ചേന്നര എസ് സി കോളനി റോഡിനു 25 ലക്ഷം, തവനൂര്‍ മാട്ടമ്പള്ളി ബീരാന്‍പടി റോഡിന് 24 ലക്ഷം, അയങ്കലം സ്‌കൂള്‍ മുക്കില പീടിക റോഡിന് 24 ലക്ഷം, വട്ടംകുളം നീലിയാട് കാന്തള്ളൂര്‍ റോഡിന് 25 ലക്ഷം, തൈക്കാട് വെള്ളറമ്പ് റോഡിന് 12.50 ലക്ഷം, ചേകന്നൂര്‍ മേലഴിയാന്‍ റോഡിന് 20 ലക്ഷം, ജയന്തി കോളനി റോഡിന് 20 ലക്ഷം, എടപ്പാള്‍ പൊറുക്കര അണ്ണക്കമ്പാട് ബണ്ട് റോഡിന് 35 ലക്ഷം, വള്ളത്തോള്‍ ആശാരി കോളനി സ്‌നേഹതീരം റോഡിന് 12 ലക്ഷം, കോലളമ്പ് ട്രാന്‍സ്‌ഫോര്‍മര്‍ ചുള്ളിക്കല്‍ റോഡിന് 25 ലക്ഷം, പുറത്തൂര്‍ കുറ്റിക്കടവ് സിഎച്ച് സ്‌റ്റേഡിയം പുഴയോരം നമ്പ്രം റോഡിന് 25 ലക്ഷം, പാച്ചേത്ത് പടി പരവ കുറ്റി റോഡിന് 25 ലക്ഷം, കാലടി പഞ്ചായത്തില്‍ തൃക്കോവില്‍ പാടശേഖരം റോഡിന് 15 ലക്ഷവും, മാങ്ങാട്ടൂര്‍ നെച്ചേക്കര റോഡിന് 35 ലക്ഷവും ഹോമിയോ ആശുപത്രി കെട്ടിട നിര്‍മാണത്തിന് 68.75 ലക്ഷവുമാണ് അനുവദിച്ചത്. പ്രവൃത്തി വേഗത്തില്‍ നടത്തുമെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss