|    Jul 19 Thu, 2018 9:06 pm
FLASH NEWS

തവനൂരിനെ കണ്ണീരിലാഴ്ത്തി സഹപാഠികളുടെ ദാരുണ വേര്‍പാട്

Published : 27th September 2017 | Posted By: fsq

 

എടപ്പാള്‍: സഹപാഠികളും അയല്‍വാസികളുമായ വിദ്യാര്‍ഥികളുടെ ദുരന്തമരണം തവനൂരിനെ കണ്ണീരിലാഴ്ത്തി. തിങ്കളാഴ്ച ഭാരതപ്പുഴയിലെ വെള്ളാഞ്ചേരി കടവില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിഷ്ണുവിന്റെയും അശ്വിന്റെയും മരണവാര്‍ത്ത ഞെട്ടലോടെയാണ് നാട്ടുകാര്‍ അറിഞ്ഞത്. വെള്ളത്തില്‍ മുങ്ങിപ്പോയ ഇരുവര്‍ക്കും വേണ്ടി പ്രദേശത്തുള്ളവര്‍ പുഴയിലിറങ്ങി തിരയുകയായിരുന്നു. ഒമ്പതുമണിയോടെ വിഷ്ണുവിന്റെ ശരീരം കണ്ടെത്തിയെങ്കിലും വളാഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. അശ്വിന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് പുഴയിലെ താഴത്തറ കടവില്‍നിന്നു കണ്ടെടുത്തത്. അനിയന്ത്രിതവും അശാസ്ത്രീയവുമായുള്ള മണലെടുപ്പിനെ തുടര്‍ന്ന് പുഴയില്‍ രൂപം കൊണ്ട വന്‍ കുഴികളാണ് ഇരുവരുടെയും മരണത്തിനിടയാക്കിയത്. പുഴയില്‍ ജലം പരന്നൊഴുകുന്നില്ല. ഇടവിട്ടുള്ള നീര്‍ച്ചാലുകള്‍ മാത്രമാണുള്ളത്. ഈ ചാലുകളില്‍ എവിടെയെല്ലാമാണ് കുഴികളുള്ളതെന്നു കണ്ടെത്തുക പ്രയാസമാണ.് കുളിക്കാനിറങ്ങിയ ഇവര്‍ നീന്തുന്നതിനിടെയാണ് കുഴിയിലെ കയങ്ങളില്‍പ്പെട്ടത്. ഇവര്‍ കുളിക്കാനിറങ്ങിയ കടവില്‍നിന്നും രണ്ടുകിലോമീറ്റര്‍ ദൂരെയാണ് വിഷ്ണുവിന്റെ മൃതദേഹവും നാലുകിലോമീറ്റര്‍ ദൂരെ തിരുനാവായ താഴത്തറയില്‍ നിന്നാണ് അശ്വിന്റെ മൃതദേഹവും കണ്ടെത്തിയത്. വിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വള്ളാഞ്ചേരി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷമാണ് സംസ്‌ക്കരിച്ചത്. വിഷ്ണുവിന്റെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനുള്ള ഒരുക്കത്തിനിടെയാണ് ഒരുമണിയോടെ അശ്വിന്റെ മൃതദേഹം കണ്ടെത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss