|    Oct 21 Sun, 2018 7:29 am
FLASH NEWS

തഴക്കരയില്‍ 50 കോടിയുടെ വെട്ടിപ്പ്

Published : 20th January 2017 | Posted By: fsq

 

മാവേലിക്കര: മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ ശാഖയില്‍ 50 കോടിയുടെ അഴിമതി. തട്ടിപ്പു കണ്ടെത്തിയ ഉദ്യോഗസ്ഥരുടെ വീടിനു നേരെ ആക്രമണം. തഴക്കര ശാഖയിലാണ് 50 കോടിയുടെ അഴിമതി ബ്രാഞ്ച് മാനേജരും ചില ഉദ്യോഗസ്ഥരും ചേര്‍ന്നു നടത്തിയത്. തട്ടിപ്പുകണ്ടെത്തിയ ബാങ്ക് സെക്രട്ടറിയുടെയും ഓഡിറ്ററുടെയും വീടുകള്‍ക്കുനേരെ കഴിഞ്ഞ ദിവസം ക്വട്ടേഷന്‍ സംഘം ആക്രമണം നടത്തി. ബാങ്ക് സെക്രട്ടറി അന്നമ്മ മാത്യു, ഓഡിറ്റര്‍ എസ് കൃഷ്ണകുമാരിയമ്മ എന്നി വനിതാ ഉദ്യോഗസ്ഥരുടെ വീടുകള്‍ക്കുനേരെയാണ് ആക്രമണം ഉണ്ടായത്. യുഡിഎഫ് നിയന്ത്രണത്തിലുള്ള ബാങ്കിലാണ് അഴിമതി നടന്നിരിക്കുന്നത്. പത്തോളം ശാഖകളുള്ള ബാങ്കില്‍ ക്രമക്കേട് കണ്ടെത്തിയ തഴക്കര ബ്രാഞ്ചില്‍ തന്നെ 40 ശതമാനം മാത്രമേ ഓഡിറ്റ് നടന്നിട്ടുള്ളൂ. ഒരു വര്‍ഷം മുമ്പ് നടത്തിയ പരിശോധനയിലാണ് ഓഡിറ്റര്‍ കൃഷ്ണകുമാരിയമ്മ ക്രമക്കേട് കണ്ടെത്തിയത്. ബാങ്ക് പ്രസിഡന്റിനും സെക്രട്ടറിക്കും വിശദമായ റിപോര്‍ട്ടു നല്‍കിയിരുന്നു. തുടര്‍ന്നു കൃഷ്ണകുമാരിയമ്മയെ കൊല്ലം ജില്ലയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ബാങ്കിന്റെ കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ കൃത്രിമം കാട്ടിയാണ് തട്ടിപ്പ് നടന്നതെന്നായിരുന്നു കൃഷ്ണകുമാരിയമ്മയുടെ റിപോര്‍ട്ട്. ഡിസംബര്‍ അവസാനത്തില്‍ ഇത് പരിശോധിക്കുന്ന്തിനായി അന്വേഷണ സംഘത്തെ നിയോഗിച്ചു. ഈ അന്വേഷണത്തിലാണ് 50 കോടിയുടെ വെട്ടിപ്പ് നടന്നതായി റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്ന്ു ശാഖാ മാനേജര്‍ ജ്യോതി മധു ഉള്‍പ്പടെ മൂന്നു ജീവനക്കാരെ സസ്‌പെന്റുചെയ്യുകയും ചെയ്തു. എന്നാല്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളിലെ ഉന്നത നേതാക്ക•ാര്‍ ജ്യോതി മധുവിനെ സമ്മര്‍ദ്ദം ചെലുത്തി ഇതുസംബന്ധിച്ച വാര്‍ത്തകളെല്ലാം മൂടിവയ്ക്കുകയായിരുന്നു. കോണ്‍ഗ്രസ്സിലെ തന്നെ മാവേലിക്കരയിലെ ഒരു പ്രമുഖ നേതാവാണ് ഈ വിവരം പുറം ലോകത്തെ അറിയിച്ചത്. ഇതേ തുടര്‍ന്നു സഹകരണവകുപ്പ്തല അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ സൈബര്‍ കുറ്റകൃത്യം മനസിലാക്കാന്‍ ശേഷിയുള്ളവരല്ല അന്വേഷണ സംഘത്തിലുള്ളതെന്ന് ആരോപണമുണ്ട്. ഭരണപക്ഷവും പ്രതിപക്ഷവും വിഷയം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തുന്നതായി ആരോപണമുണ്ട്. രേഖകളില്ലാതെ സ്വയംസഹായ സംഘങ്ങള്‍ക്ക് വായ്പ നല്‍കല്‍, വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ജാമ്യത്തില്‍ സ്ഥിര നിക്ഷേപത്തില്‍ നിന്നു വായ്പ നല്‍കല്‍, അപേക്ഷയോ പ്രമാണങ്ങളോ ഇല്ലാതെ മൂന്നുമുതല്‍ ഒമ്പതുകോടിയോളം രൂപവരെ സാധാരണ വായ്പനല്‍കല്‍് എന്ന്ി ഇനങ്ങളിലും ബാങ്കില്‍ തട്ടിപ്പ് നടന്നിട്ടുണ്ട്. ബാങ്ക് മാനേജരുടെ നേതൃത്വത്തിലാണ് ഇത് നടന്നിരിക്കുന്നത്. ഈ മാനേജര്‍ക്ക് മാവേലിക്കരയിലും മാന്നാറിലുമായി നിരവധി വ്യാപാരസ്ഥാപനങ്ങളുണ്ടെന്ന് ആരോപണം നിലനില്‍ക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss