|    Jan 18 Wed, 2017 4:56 am
FLASH NEWS

തളിപ്പറമ്പ് നാലുവരിപ്പാതയില്‍ കുരുക്കൊഴിയുന്നില്ല; കൈയേറ്റവും പാര്‍ക്കിങും വര്‍ധിച്ചു

Published : 30th January 2016 | Posted By: SMR

തളിപ്പറമ്പ്: ദേശീയപാതയില്‍ ചിറവക്ക് മുതല്‍ പൂക്കോത്ത് നട വരെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വാഹന യാത്ര സുഗമമാക്കാനായി നാലുകോടി ചെലവില്‍ നിര്‍മിച്ച നാലുവരി പാതയില്‍ അധികൃത പാര്‍ക്കിങും റോഡ് കൈയേറ്റവും വര്‍ധിച്ചു. ഇതോടെ നാലുവരി പാതയില്‍ ഇപ്പോള്‍ യാത്ര ദുരിതമായി.
ഡിവൈഡര്‍ സ്ഥാപിക്കാത്തത് തിരിച്ചടിയാവുമ്പോഴാണ് അനധികൃത വാഹന പാര്‍ക്കിങും റോഡ് കൈയേറ്റവും വ്യാപകമായിട്ടുള്ളത്. ഇതുകാരണം നാലുവരി പാതയുടെ ലക്ഷ്യം തന്നെ അപ്രാപ്യമായി. വ്യാപാര സ്ഥാപനങ്ങളുടെ മുന്‍ വശത്ത് നിരനിരയായി വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിടുകയാണ്.
ഇത് വാഹനഗതാഗത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പല വ്യാപാര സ്ഥാപനങ്ങളും മുന്‍ വശത്ത് പാര്‍ക്കിങ് ഒഴിവാക്കാനും മറ്റുമായി കൈവരികള്‍ പോലെ കയര്‍ കെട്ടി വേര്‍തിരിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ റോഡ് വികസന പദ്ധതിക്കു തന്നെ തിരിച്ചടിയാവുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക