|    Dec 15 Fri, 2017 5:50 pm
FLASH NEWS

തളിപ്പറമ്പ് ജില്ലാ ബാങ്കിലെ തട്ടിപ്പ്; ജൂനിയര്‍ മാനേജര്‍ക്കു ജാമ്യം

Published : 8th December 2017 | Posted By: kasim kzm

തളിപ്പറമ്പ്: ജില്ലാ സഹകരണ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നടന്ന സ്വര്‍ണ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ജൂനിയര്‍ മാനേജര്‍ രമയ്ക്കു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 50000 രൂപയുടെ രണ്ട് ആള്‍ ജാമ്യം, പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ കോടതിയെ ഏല്‍പ്പിക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുനശിപ്പിക്കരുത്, അന്വേഷണവുമായി സഹകരിക്കണം, മേലില്‍ ഇപ്രകാരമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ രമക്ക് പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ അക്കാര്യം കോടതിയില്‍ സത്യവാങ്മൂലമായി സമര്‍പ്പിച്ച ശേഷമാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍ ജാമ്യം അനുവദിച്ചത്. രമയ്ക്കു വേണ്ടി അഭിഭാഷകരായ സി കെ രത്‌നകുമാര്‍, പി കെ രവിശങ്കര്‍ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക