തളിപ്പറമ്പില്‍ ചതുപ്പുകള്‍ സ്വകാര്യ വ്യക്തി മണ്ണിട്ടു നികത്തുന്നു
Published : 12th February 2016 | Posted By: SMR
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിനു സമീപം നീരുറവ ശേഖരം സ്വകാര്യ വ്യക്തി മണ്ണിട്ടു നികത്തുന്നു. നീരുറവകളും ജലാശയങ്ങളും സംരക്ഷിക്കണമെന്ന അധികൃതരുടെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് സമീപത്തെ കൂറ്റന്‍ കുന്നിടിച്ച് നീരുറവകള്‍ മൂടുന്നത്. തളിപ്പറമ്പ് ടാക്സി സ്റ്റാന്റിനു സീമപത്തെ റോഡിനോടു ചേര്‍ന്ന കാനത്ത് ശിവക്ഷേത്രത്തിനു സമീപമാണ് പ്രവൃത്തി നടക്കുന്നത്.
50 വര്‍ഷത്തോളം തളിപ്പറമ്പ് നഗരത്തിലേക്കുള്ള കുടിവെള്ളമെത്തിച്ച വാട്ടര്‍ അതോറിറ്റിയുടെ കിണറും പമ്പ് ഹൗസും സ്ഥാപിച്ച പ്രദേശമാണിത്. കടുത്ത വേനലിലും വറ്റാത്ത നീരുറവയുള്ളതാണ് ഇവിടെ കിണര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ജപ്പാന് കുടിവെള്ള പദ്ധതി വന്നതോടെ ഇവ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, കുന്നിടിച്ചതിനെ തുടര്‍ന്ന് കാനത്ത് ക്ഷേത്രത്തിലെ വര്‍ഷങ്ങളായി ഉറവവറ്റാത്ത ക്ഷേത്രചിറയിലും വെള്ളം വറ്റി തുടങ്ങിയിട്ടുണ്ട്. ഒരേക്കറോളം ചതുപ്പ് പ്രദേശമായ ഇവിടെ അപൂര്‍വ ഇനം സസ്യങ്ങളും ഔഷധ ചെടികളും കണ്ടെത്തിയിരുന്നു.
നീര്‍ത്തടം ഇല്ലാതാവുന്നതോടെ പ്രകൃതി സന്തുലിനാവസ്ഥയ്ക്കു പുറമെ നഗരത്തിലെ ശുദ്ധജല സ്രോതസ്സിനെയും ബാധിക്കാനിടയുണ്ട്. മൂന്ന് ദിവസത്തോളമായി തുടരുന്ന പ്രവൃത്തിക്കെതിരേ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
പ്രകൃതി സ്നേഹികളും ജില്ലാ പരിസ്ഥിതി പ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.