|    Oct 23 Tue, 2018 1:23 pm
FLASH NEWS
Home   >  Kerala   >  

തളിപ്പറമ്പില്‍ ഗാന്ധിപ്രതിമ തകര്‍ത്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : 8th March 2018 | Posted By: mi.ptk

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പരിയാരം ഇരിങ്ങല്‍ വയത്തൂര്‍ പള്ളിക്കുന്നില്‍ പി. ദിനേശനാണ് പിടിയിലായത്. ഇയാള്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്.

ഇന്നു രാവിലെ 8.30 ഓടെയാണ് തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ ഗാന്ധി പ്രതിമക്ക് നേരെ ആക്രമണമുണ്ടായത്. ഗാന്ധിയുടെ കണ്ണട തകര്‍ത്ത ഇയാള്‍ പ്രതിമയില്‍ ചാര്‍ത്തിയിരുന്ന മാലയും വലിച്ച് പൊട്ടിച്ചു. ശേഷം ഇയാള്‍ ഗാന്ധി പ്രതിമയുടെ മുഖത്ത് അടിക്കുകയും പിന്നീട് സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോകുകയും ചെയ്തു. ആക്രമണത്തിന് ശേഷം ഇയാള്‍ പോകുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ മൊബൈലില്‍ ചിത്രം പകര്‍ത്തിയിരുന്നു. ഇതാണ് പോലീസിന് പ്രതിയിലേക്ക് വേഗത്തില്‍ എത്താന്‍ സാധിച്ചത്.
ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിന് പിന്നാലെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ വ്യാപകമാകാന്‍ തുടങ്ങിയത്. തമിഴ്‌നാട്ടില്‍ പെരിയാറിന്റേയും അബേദ്കറിന്റേയും പ്രതിമകള്‍ ആക്രമിക്കപ്പെട്ടിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss