|    Jun 27 Tue, 2017 11:05 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

തല തിരിഞ്ഞ കളികള്‍

Published : 30th November 2016 | Posted By: SMR

ഡക്കര്‍: സെനീഗല്‍ സൂപ്പര്‍ താരം മൗസാ സോ തന്റെ വ്യത്യസ്തമായ രീതികൊണ്ട് ആരാധക ഹൃദയങ്ങളെ കീഴടക്കുകയാണ്. സംഭവം മറ്റൊന്നുമല്ല മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ മല്‍സരത്തില്‍ തന്റെ ജേഴ്‌സിയിലെ നമ്പറും പേരും തലതിരിച്ചെഴുതി മല്‍സരത്തിനിറങ്ങിയതാണ് കൗതുകമായത്. മല്‍സരത്തില്‍ സിസര്‍ കട്ടിലൂടെ തകര്‍പ്പന്‍ ഗോളും സ്വന്തമാക്കിയ സോയുടെ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 2-1 ന് സെനീഗല്‍ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമുള്ള മല്‍സരത്തിലും തന്റെ സിസര്‍ കട്ട് പ്രകടനം ആവര്‍ത്തിച്ച സോ സെനീഗലിന് റിസ്‌പ്പോറിനെതിരേ 5-1 ന്റെ തകര്‍പ്പന്‍ ജയവും സമ്മാനിച്ചിരുന്നു. എന്തായാലും സോയുടെ സിസര്‍ കട്ടും തലതിരിഞ്ഞ ജെഴ്‌സിയും ആരാധകര്‍ക്കിടയില്‍ കൗതുകമായിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക