‘തല ഉയര്‍ത്താനാവാതെ’ കോയമ്പത്തൂരിലെ പശുക്കള്‍
Published : 9th January 2016 | Posted By: SMR
കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ പശുക്കള്‍ക്ക് ഇത് ദുരിതകാലമാണ്. മറ്റു മൃഗങ്ങളെപ്പോലെ ഓടിച്ചാടി നടക്കാനോ തല ഉയര്‍ത്താനോ ഇവയ്ക്കു സ്വാതന്ത്ര്യമില്ല. കോയമ്പത്തൂരിലെ ഈച്ചനാരി, ചെട്ടിപ്പാളയം ഭാഗങ്ങളില്‍ വീടുകളില്‍ നിന്നു മേയാന്‍ പുറത്തുവിടുന്ന പശുക്കളെ തലയും മുന്‍വശത്തെ ഇരുകാലുകളിലും ചേര്‍ത്ത് തല ഉയര്‍ത്താന്‍ പറ്റാത്തവിധത്തില്‍ കെട്ടിയാണു പുറത്തുവിടുന്നത്. മേഞ്ഞുനടക്കുന്ന പുരയിടങ്ങളിലെ കൃഷികളും മറ്റും നശിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണ് മിണ്ടാപ്രാണികളോട് ഈ ക്രൂരത കാട്ടുന്നത്.
കാലുകളും തലയും കൂട്ടിക്കെട്ടിയിടപ്പെട്ട പശുക്കള്‍ക്ക് തെരുവുനായ്ക്കള്‍ ആക്രമിക്കാനെത്തുമ്പോള്‍ ഓടി രക്ഷപ്പെടാനോ അവയെ കുത്തി അകറ്റാനോ സാധിക്കാറില്ല. മറ്റു മൃഗങ്ങളെപ്പോലെ അപായശബ്ദങ്ങള് കേട്ടാല്‍ തല ഉയര്‍ത്തി നിരീക്ഷണം നടത്താനുള്ള സ്വാതന്ത്ര്യം പോലും തടഞ്ഞിരിക്കുകയാണ്. രാവിലെ ഏഴു മണിയോടുകൂടി ഈ വിധത്തില്‍ ബന്ധനത്തില്‍ പുറത്തുവിടുന്ന പശുക്കള്‍ സന്ധ്യക്ക് കൂട്ടിലെത്തുമ്പോഴാണ് ഇതില്‍നിന്നു മോചിതമാവുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.