|    Jan 24 Tue, 2017 6:50 pm
FLASH NEWS

തലേക്കെട്ടഴിക്കാതെ കുഞ്ഞൂഞ്ഞ് യാത്രയായി

Published : 5th October 2016 | Posted By: Abbasali tf

എരുമേലി: ആരുടെ മുന്നിലും തലേക്കെട്ട് അഴിക്കാതിരുന്ന കനകപ്പലം മൂന്ന് സെന്റ് കോളനിയില്‍ കാവുങ്കാട്ട് വീട്ടില്‍ കുഞ്ഞൂഞ്ഞ് (78) ഒടുവില്‍ മരണത്തിലും ശീലങ്ങളൊന്നും ഉപേക്ഷിച്ചില്ല. ഇതുവരെ ചെരുപ്പുകള്‍ ഉപയോഗിച്ചിട്ടില്ലാത്ത കുഞ്ഞൂഞ്ഞ് ഷര്‍ട്ടും ധരിച്ചിട്ടില്ല. സ്വന്തം വിവാഹ സമയത്ത് നിര്‍ബന്ധമേറിയപ്പോള്‍ മാത്രമാണ് ഷര്‍ട്ട് ധരിച്ചത്. ആദ്യകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. പിന്നീട് സ്വന്തം നാടന്‍ പാട്ടുകളും വിപ്ലവ കവിതകളുമൊക്കെയായി സജീവ പ്രവര്‍ത്തകനായി.എന്നാല്‍ കഴിഞ്ഞയിടെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി സി ജോര്‍ജിന്റെ പാര്‍ട്ടിയുടെ അനുഭാവിയായത് ഒഴിച്ചാല്‍ ജീവിതത്തിലെ ശീലങ്ങളൊന്നും മാറ്റാതെ ജീവിച്ചയാളാണ് കുഞ്ഞൂഞ്ഞ്. തലേക്കെട്ട് കുഞ്ഞൂഞ്ഞ് എന്ന വിളിപ്പേര് ഈ ശീലങ്ങളില്‍ നിന്നാണുണ്ടായത്. എരുമേലിയിലെ ആദ്യകാല തടിവെട്ട് തൊഴിലാളിയായിരുന്നു. ടിമ്പര്‍ മേഖലയിലെ തൊഴിലാളികള്‍ തങ്ങളുടെ ഗുരുനാഥനായി കുഞ്ഞൂഞ്ഞിനെയാണ് കണ്ടിരുന്നത്. ഇന്നലെ സംസ്‌കാരത്തിന് മുമ്പ് അഡ്വ. ഷോണ്‍ജോര്‍ജ്, ടി എസ് കൃഷ്ണകുമാര്‍, ടി പി തൊമ്മി, നാസര്‍ പനച്ചിയില്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക