|    Jan 18 Wed, 2017 5:04 am
FLASH NEWS

തലസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; ബസിന് നേരെ കല്ലേറ്

Published : 28th September 2016 | Posted By: mi.ptk

 

strike

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. കാട്ടാക്കട കിള്ളിയിലും ചെന്തിട്ടിയിലും ഹര്‍ത്താലനുകൂലികള്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിയുകയും നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ തടയുകയും ചെയ്തു. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിലുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് തലസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
തിരുവനന്തപുരത്തെ ഗ്രാമപ്രദേശങ്ങളില്‍ ബസുകള്‍ സര്‍വീസ് നടത്തുന്നില്ലെങ്കിലും നഗരത്തിലെ ജനജീവിതത്തിന് കാര്യമായ തടസം നേരിടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കടകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് ചേര്‍ന്ന യുഡിഎഫ് അടിയന്തര യോഗത്തിലായിരുന്നു ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബുധനാഴ്ച നടത്താനിരുന്ന ഹയര്‍സെക്കന്ററി ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷ മാറ്റി.  ഈ പരീക്ഷകള്‍ ഒക്ടോബര്‍ നാലിന് നടത്തുമെന്ന് ഹയര്‍സെക്കന്ററി പരീക്ഷാ ബോര്‍ഡ് ഡയറക്ടര്‍ അറിയിച്ചു.
കൂടാതെ, ബുധനാഴ്ച നടത്താനിരുന്ന വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ കെമിസ്ട്രി ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ നാലിലേക്ക് മാറ്റി. സമയക്രമത്തില്‍ മാറ്റമില്ല. ഒക്ടോബര്‍ നാലിന് നടത്താന്‍ നിശ്ചയിച്ച ജി.എഫ്.സി/ഇ.ഡി പരീക്ഷാ നടത്തിപ്പിന്റെ പുതുക്കിയ തീയതിയും സമയക്രമവും പിന്നീട് അറിയിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

More News…

യുഡിഎഫ് ഹര്‍ത്താല്‍: തോമസ് ഐസകിന്റെ വാഹനം തടഞ്ഞു

പ്രതിപക്ഷ ബഹളത്തില്‍ സഭ പിരിഞ്ഞു; എംഎല്‍എമാരുടെ നിരാഹാരം ആരംഭിച്ചു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 95 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക