|    Jul 21 Fri, 2017 2:23 am
FLASH NEWS
Home   >  Kerala   >  

തലസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്

Published : 16th September 2016 | Posted By: mi.ptk

atm-card

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും എടിഎം തട്ടിപ്പ്. പ്രവാസി മലയാളിയായ അരവിന്ദന്റെ എടിഎം അക്കൗണ്ടില്‍ നിന്നും 52,500 രൂപ നഷ്ടപ്പെട്ടതായാണ് പരാതി. പട്ടം ആക്‌സിസ് ബാങ്കിലാണ് അരവിന്ദന് അക്കൗണ്ട് ഉള്ളത്. പുലര്‍ച്ചെ വിവിധ എടിഎമ്മുകളില്‍ നിന്നായി പണം പിന്‍വലിച്ചതായുള്ള മൊബൈല്‍ സന്ദേശങ്ങളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ഇതിനെതുടര്‍ന്ന് പേരൂര്‍ക്കട പോലീസില്‍ പരാതിനല്‍കുകയായിരുന്നു.
കഴിഞ്ഞദിവസവും തിരുവനന്തപുരത്ത് നെറ്റ് ബാങ്കിങ് തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ചെമ്പഴന്തി സ്വദേശി വിനീതിന്റെ അക്കൗണ്ടില്‍ നിന്ന് 49,000 രൂപ നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. കാനറാ ബാങ്കില്‍ നിന്നാണ് പണം നഷ്ടമായിരിക്കുന്നത്. പണം പിന്‍വലിച്ചതായുള്ള മൊബൈല്‍ സന്ദേശം വന്നയുടന്‍ വിനീത് ബാങ്കുമായി ബന്ധപ്പെടുകയും അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക